Follow KVARTHA on Google news Follow Us!
ad

അപൂര്‍വ്വ രോഗം; ദയാവധത്തിന് പ്രസിഡന്റിന് കത്തയച്ച് അമ്മയും മകളും

കാണ്‍പൂര്‍: (www.kvartha.com 13.03.2018) ദയാവധം നിയമവിധേയമാക്കി പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് വന്നതിന് പിന്നാലെ യുപിയില്‍ നിന്നും ദയാവധത്തിന് അപേക്ഷിച്ച്National, Passive euthanasia
കാണ്‍പൂര്‍: (www.kvartha.com 13.03.2018) ദയാവധം നിയമവിധേയമാക്കി പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് വന്നതിന് പിന്നാലെ യുപിയില്‍ നിന്നും ദയാവധത്തിന് അപേക്ഷിച്ച് രാഷ്ട്രപതിക്ക് കത്ത്. ശശി മിശ്ര (59)യും മകള്‍ അനാമിക മിശ്ര(33)യുമാണ് രാം നാഥ് കോവിന്ദിനോട് ദയാവധത്തിന് അനുവാദം തേടി കത്തെഴുതിയിരിക്കുന്നത്.  അമ്മയും മകളും സിറ്റി മജിസ്‌ട്രേറ്റ് മുന്‍പാകെ ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.  ഈ അപേക്ഷയോടൊപ്പമുള്ള കത്ത് രാഷ്ട്രപതിയുടെ ഓഫീസിലേയ്ക്ക് നേരിട്ടയക്കുമെന്ന് മജിസ്‌ട്രേറ്റ് നാരായണ്‍ പാണ്ഡെ പറഞ്ഞു.

UP woman, daughter write to President for passive euthanasia

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും അനാമിക കത്തയച്ചിരുന്നു. ഒന്നുകില്‍ തനിക്ക്  ചികില്‍സിക്കാനുള്ള പണം നല്‍കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ക്ക് മരിക്കാനുള്ള അനുവാദം തരണമെന്നുമാണ് അനാമിക കത്തില്‍ ആവശ്യപ്പെട്ടത്.

പതിനഞ്ച് വര്‍ഷം മുന്‍പാണ് പേശി വിഘടനത്തെ തുടര്‍ന്ന് അനാമികയുടെ പിതാവ് ഗംഗ മിശ്ര മരിച്ചത്. 1985ലാണ് ഇതേ രോഗം തനിക്കുമുണ്ടെന്ന് അനാമികയുടെ അമ്മ തിരിച്ചറിയുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി രോഗം മൂര്‍ച്ഛിച്ചിരിക്കുന്നു.

അനാമികയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ധനസഹായ ഫണ്ടില്‍ നിന്നും സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. മുന്‍പ് നരേന്ദ്രമോഡിക്കും രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിക്കും കത്തെഴുതിയിട്ട് 50,000 രൂപയാണ് ലഭിച്ചതെന്ന് അനാമിക പറയുന്നു.

മാര്‍ച്ച് ഒന്‍പതിനാണ് ദയാവധത്തിന് നിയമസാധുത നല്‍കികൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: On March 9, in a landmark judgment, the Supreme Court recognised a ‘living will’ made by terminally-ill patients for passive euthanasia.

Keywords: National, Passive euthanasia