» » » » » » നരേഷ് അഗര്‍വാളിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: (www.kvartha.com 13.03.2018) ജയ ബച്ചനെ ബോളീവുഡ് സിനിമകളിലെ നര്‍ത്തകിയെന്ന് വിളിച്ച നരേഷ് അഗര്‍വാളിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സമാജ് വാദി പാര്‍ട്ടി അംഗമായിരുന്ന നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേരുന്നത്  അറിയിക്കാനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിനിടയിലാണ് നരേഷ് അഗര്‍വാള്‍ ജയ ബച്ചനെ അവഹേളിച്ചത്.

വരുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ നരേഷ് അഗര്‍വാളിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ ജയബച്ചന് ടിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നരേഷിന്റെ പ്രസ്താവന.

National, Naresh Agarwal,

പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തി. സുഷമ സ്വരാജ്, രൂപ ഗാംഗുലി, എന്നിവര്‍ അഗര്‍വാളിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ബിജെപിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞു. ഒരാളേയും വേദനിപ്പിക്കുക ആയിരുന്നില്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Agarwal later said his comment wasn't meant to hurt anyone's feelings. BJP spokesperson Sambit Patra, too, immediately clarified that the BJP "has no prejudice against anyone from any profession."

Keywords: National, Naresh Agarwal, 

About Kvartha Kappa

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal