Follow KVARTHA on Google news Follow Us!
ad

കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി; ഇത് മഹാരാഷ്ട്രയുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയുടെ മുഴുവന്‍ കര്‍ഷകരുടേയും പ്രശ്‌നമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.Mumbai, News, Politics, Trending, Rahul Gandhi, Congress, NCP, Strike, Farmers, Protesters, National,
മുംബൈ: (www.kvartha.com 12.03.2018) മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാസിക് മുതല്‍ മുംബൈ വരെയുള്ള 180 കിലോമീറ്റര്‍ റോഡിലാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. തുടക്കത്തില്‍ 20,000 പേരാണ് സമരത്തില്‍ പങ്കെടുത്തത്. എന്നാല്‍ സമരം ആറുദിവസം പിന്നിടുമ്പോള്‍ അംഗബലം 50,000 ആയി വര്‍ധിച്ചു.

"Stunning Example Of People's Power," Rahul Gandhi Hails Protest, Mumbai, News, Politics, Trending, Rahul Gandhi, Congress, NCP, Strike, Farmers, Protesters, National

കോണ്‍ഗ്രസ്, എന്‍ സി പി, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ശിവസേന എന്നിവര്‍ കര്‍ഷര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

നേരത്തെ ഐതിഹാസികമായ ഇന്ത്യന്‍ കര്‍ഷക മുന്നേറ്റത്തിന് അഭിവാദ്യമര്‍പ്പിച്ച് തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും മാധവനും രംഗത്തെത്തിയിരുന്നു.

'പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്' എന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍ നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്നും പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ്. നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്നും പ്രകാശ് രാജ് വ്യക്തമാക്കുന്നു.

'ഹൃദയം കൊണ്ട് കര്‍ഷക മുന്നേറ്റത്തെ പിന്തുണക്കുന്നു. നമുക്കൊന്നിച്ച് മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാം' എന്ന് മാധവന്‍ പ്രതികരിച്ചു.

അതിനിടെ സമരത്തിന് പിന്തുണയുമായി ശിവസേനയും വിവിധ ദളിത് സംഘടനകളും രംഗത്തെത്തി.

കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ് ശിവസേന പ്രതികരിച്ചത്. മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു.

അതേസമയം മാര്‍ച്ചിനെ തുടര്‍ന്ന് സംസ്ഥാന ഭരണം ഉലയുന്നതിന്റെ തെളിവാണ് ശിവസേനയുടെ പരസ്യ പിന്തുണയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Stunning Example Of People's Power," Rahul Gandhi Hails Protest, Mumbai, News, Politics, Trending, Rahul Gandhi, Congress, NCP, Strike, Farmers, Protesters, National.