Follow KVARTHA on Google news Follow Us!
ad

മുസ്ലീങ്ങള്‍ തര്‍ക്ക ഭൂമിയില്‍ നിസ്‌ക്കരിക്കുന്നത് തടയണമെന്ന് ഷിയ വഖഫ് ബോര്‍ഡ്

(www.kvartha.com 16.03.2018) തര്‍ക്കം നിലനില്‍ക്കുന്ന ആരാധനാലയങ്ങളില്‍ മുസ്ലീങ്ങളെ നിസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ National, Mosque
ലഖ്‌നൗ: (www.kvartha.com 16.03.2018) തര്‍ക്കം നിലനില്‍ക്കുന്ന ആരാധനാലയങ്ങളില്‍ മുസ്ലീങ്ങളെ നിസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ബോര്‍ഡിനോട് ഷിയ വഖഫ് ബോര്‍ഡ്. യുപി ഷിയ വഖഫ് ബോര്‍ഡ് മേധാവി ഡോ വസീം റിസ് വിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എ ഐ എം പി എല്‍ ബി ചെയര്‍മാന്‍ മൗലാന റബേ ഹസന്‍ നദ് വിക്ക് അയച്ച കത്തിലാണ് റിസ് വി ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഒന്‍പത് ആരാധനാലയങ്ങള്‍ ഉണ്ടെന്നാണ് റിസ് വി പറയുന്നത്.  അതില്‍ നാലെണ്ണം യുപിയിലാണ്. ഗുജറാത്തില്‍ രണ്ട്, പശ്ചിമ ബംഗാളിലും മദ്ധ്യപ്രദേശിലും ഡല്‍ഹിയിലും ഓരോന്നും.

National, Mosque

അയോധ്യയിലെ ബാബരി മസ്ജിദ്, മഥുരയിലെ കേശവ ദേവ ക്ഷേത്രം, വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, ജുവാന്‍പൂരിലെ അടല്‍ ദേവ് ക്ഷേത്രം, ഗുജറാത്തിലെ ബത്‌നയിലെ രുദ്ര മഹാലയ ക്ഷേത്രം, അഹമ്മദാബാദിലെ ഭദ്രകാളി ക്ഷേത്രം, പശ്ചിമബംഗാളിലെ പാണ്ഡുവയിലെ അദീന പള്ളി, മദ്ധ്യപ്രദേശ് വിധീഷയിലെ വിജയ ക്ഷേത്രം, ഡല്‍ഹി കുത്തബ് മിനാറിലെ കുവുത്തുല്‍ ഇസ്ലാം പള്ളി എന്നിവയാണവ.

തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് മുസ്ലീങ്ങളെ ഈ സ്ഥലങ്ങളില്‍ നിന്നും നിസ്‌ക്കരിക്കുന്നതില്‍ നിന്നും തടയണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും റിസ് വി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത് ആ സ്ഥലം പിടികൂടി അവിടെ പള്ളികള്‍ നിര്‍മ്മിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും റിസ് വി പറഞ്ഞു. ഖുര്‍ ആനോ ശരീയത്ത് നിയമമോ ഇങ്ങനെ നടത്തുന്ന പ്രാര്‍ത്ഥനകളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: They are Babri mosque in Ayodhya, Keshav Dev Temple in Mathura, Kashi Vishwanath Temple in Varanasi, Atal Dev temple in Jaunpur (All in Uttar Pradesh), Rudra Mahalaya temple in Batna Gujarat, Bhadrakali temple in Ahmedabad Gujarat, Adina Mosque in Pandua West Bengal, Vijaya temple Vidhisha Madhya Pradesh and Mosque Kuvutul Islam Qutub Minar Delhi, he said in his letter.

Keywords: National, Mosque