Follow KVARTHA on Google news Follow Us!
ad

മൂന്നുമാസത്തിനു ശേഷമേ പ്രസവം നടക്കുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍; ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്ന വഴി കെ എസ് ആര്‍ ടി സി ബസില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം

മൂന്നുമാസത്തിനു ശേഷമേ പ്രസവം നടക്കുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ Kozhikode, News, Local-News, KSRTC, Pregnant Woman, hospital, Treatment, Health, Health & Fitness, District Collector, Kerala,
കോഴിക്കോട്: (www.kvartha.com 17.03.2018) മൂന്നുമാസത്തിനു ശേഷമേ പ്രസവം നടക്കുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ആദിവാസി യുവതി ആശുപത്രിയില്‍ നിന്നും തിരിച്ചു വരുന്ന വഴി കെ.എസ്.ആര്‍.ടി.സി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി. വയനാട് അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതരമണിയോടെയാണ് സംഭവം.

കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് കവിത പ്രസവിച്ചത്. യാത്രാ മധ്യേ കവിതയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയും കല്‍പറ്റ കെഎസ്ആര്‍ടിസി ഗാരേജിനു സമീപത്തെത്തിയപ്പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവരെ യാത്ര ചെയ്തിരുന്ന ബസില്‍ തന്നെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Smooth delivery for Adivasi woman in KSRTC bus, Kozhikode, News, Local-News, KSRTC, Pregnant Woman, Hospital, Treatment, Health, Health & Fitness, District Collector, Kerala

കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം കുഞ്ഞിന് തൂക്കക്കുറവുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കലക്ടര്‍ എസ്. സുഹാസ് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി കലക്ടര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കവിത ഇവിടെ നിന്നും മടങ്ങി വരുന്നതിനിടെയാണ് പ്രസവിച്ചത്. മൂന്ന് മാസത്തിന് ശേഷമേ പ്രസവം നടക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആരോടും പറയാതെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.

രക്തസമ്മര്‍ദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കവിത. ശനിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്നു വയനാട്ടിലേക്ക് തിരിച്ചത്. ഭര്‍ത്താവ് ബിജുവും അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവര്‍ ബസ് കയറിയത്. പിന്നിലെ സീറ്റിലിരുന്നായിരുന്നു യാത്ര. അധികൃതരോട് പറയാതെയാണ് ആശുപത്രിയില്‍ നിന്നു പോന്നതെന്നു ബന്ധുക്കള്‍ പറയുന്നു.

Keywords: Smooth delivery for Adivasi woman in KSRTC bus, Kozhikode, News, Local-News, KSRTC, Pregnant Woman, Hospital, Treatment, Health, Health & Fitness, District Collector, Kerala.