» » » » » » » » » » » » » നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്; ഭാര്യ പീഡന വിവരം അറിയിച്ചിട്ടും ജോസ് കെ മാണി എന്ത് ചെയ്തു, ആരാണ് വില്ലനെന്ന് നിഷയെ കൊണ്ട് തന്നെ പറയിപ്പിക്കും, ഷോണ്‍

കോട്ടയം: (www.kvartha.com 16.03.2018) പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് തന്നെ അപമാനിച്ചതായുള്ള ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദത്തിലേക്ക്. നിഷയുടെ ആരോപണത്തില്‍ പ്രതികരിച്ച് യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ് രംഗത്തെത്തി.

ആ രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ആണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരപരാധിത്വം തുറന്നുപറഞ്ഞ് ഷോണ്‍ രംഗത്തെത്തിയത്. എക്‌സ് പ്രസ് കേരളയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ ഷോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എം.പിയുടെ ഭാര്യ പറഞ്ഞ കഥയിലെ വില്ലന്‍ ഞാനല്ല. എന്നാല്‍ എന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതിനാല്‍ ആരാണ് വില്ലനെന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിക്കുമെന്നും ഷോണ്‍ തുറന്നടിച്ചു.

Shone George against Nisha K Mani, Kottayam, News, Police, Controversy, Trending, Complaint, Allegation, Kerala Congress (m), Jose K Mani, Wife, Kerala

ആ സ്ത്രീ പറഞ്ഞ കാര്യം ശരിയാണെങ്കില്‍ എം.പിയായ ജോസ്.കെ മാണി എന്ത് നടപടിയാണ് സ്വന്തം ഭാര്യയുടെ പരാതിയില്‍ സ്വീകരിച്ചതെന്ന് ഷോണ്‍ ചോദിച്ചു. 54% വനിതകള്‍ ഉള്ള ലോക് സഭ മണ്ഡലത്തിലെ പ്രതിനിധിയായ ജോസ്.കെ മാണിക്ക് എങ്ങനെയാണ് അവിടുത്തെ വനിതകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുക എന്നും ഷോണ്‍ ചോദിക്കുന്നു.

തന്റെ ഭാര്യക്കായിരുന്നു ആ ഗതിയെങ്കില്‍ വെറുതെ വിടില്ല, വിമാനം പിടിച്ച് പോയാലും ശക്തമായി പ്രതികരിച്ചതിന് ശേഷമായിരിക്കും വീട്ടില്‍ പോവുകയെന്നും അദ്ദേഹം തുറന്നടിച്ചു.

ജോസ് കെ.മാണിയുടെ ഭാര്യ നിഷാ ജോസ് എഴുതിയ ജീവിതാനുഭവക്കുറുപ്പുകളുടെ സമാഹാരമായ ' ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ' എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതിനെതിരെ നേരത്തെ ഷോണ്‍ ജോര്‍ജിന്റെ പിതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജും രംഗത്ത് വന്നിരുന്നു.

മാണിയുടെ മരുമകള്‍ ചുളിവില്‍ പബ്ലിസിറ്റിക്ക് വേണ്ടി ഇതും ഇതിലപ്പുറവും പറയുമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം. പാലായില്‍ നിഷയ്ക്ക് മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും 'മീ ടൂ' പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവെന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവമെന്നു പറയുന്ന നിഷ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രമാണ് തരുന്നത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയ നേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്.

അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി.

'നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും' ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തില്‍ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് 'ഹീറോ'ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാള്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തില്‍ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്.

ബാര്‍ കോഴവിവാദം, സോളാര്‍, സരിത തുടങ്ങി കെ.എം. മാണിയുടെ കുടുംബം നേരിട്ട ആരോപണങ്ങളെപ്പറ്റിയും അതു കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും നിഷ എഴുതുന്നുണ്ട്. കുമരകത്തു നടന്ന ചടങ്ങില്‍ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയാണ് പ്രകാശനം ചെയ്തിരുന്നത്.

Keywords: Shone George against Nisha K Mani, Kottayam, News, Police, Controversy, Trending, Complaint, Allegation, Kerala Congress (m), Jose K Mani, Wife, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal