Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ തീയിട്ടു; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഷാര്‍ജ: (www.kvartha.com 15.03.2018) ഷാര്‍ജയില്‍ സ്‌കൂളില്‍ തീയിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള Gulf, UAE, Sharjah
ഷാര്‍ജ: (www.kvartha.com 15.03.2018) ഷാര്‍ജയില്‍ സ്‌കൂളില്‍ തീയിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രണ്ട് തവണ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ തീയിട്ടിരുന്നു.

കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളുടെ തീവെപ്പ്. പോലീസിനെ കൂടാതെ വിദ്യാഭ്യാസ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Gulf, UAE, Sharjah

ആദ്യത്തെ തീപിടുത്തം ആകസ്മികമെന്നാണ് ധരിച്ചിരുന്നതെന്ന് ഷാര്‍ജ എജ്യൂക്കേഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ സയീദ് അല്‍ കാബി പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ തീപിടുത്തമുണ്ടായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംശയമുണ്ടായത്.

തീവെപ്പിനെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിശ്രമ മുറിയിലാണ് ആദ്യം അഗ്‌നിബാധയുണ്ടായത്. ഇത് പ്രാര്‍ത്ഥനാ മുറിയിലേയ്ക്കും വ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Hassan Elhais, legal consultant from Al Rowad Advocates said that as per the UAE penal code articles 304 and 424, the students who started the fire can face criminal charges for starting a fire and damaging property, which are punishable offences with up to seven years in prison.

Keywords: Gulf, UAE, Sharjah