Follow KVARTHA on Google news Follow Us!
ad

നിസ്‌കാരത്തിനിടയില്‍ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തു

പള്ളിക്ക് പുറത്ത് വെച്ച സ്‌കൂട്ടര്‍ നിസ്‌കാരത്തിനിടയില്‍ തസ്‌ക്കരന്‍ കവര്‍ച്ച ചെയ്തു. നിസ്‌കാരം News, Payyannur, Kannur, Kerala, Police, Complaint, Investigates, Theft, Mosque,
പയ്യന്നൂര്‍:(www.kvartha.com 17/03/2018) പള്ളിക്ക് പുറത്ത് വെച്ച സ്‌കൂട്ടര്‍ നിസ്‌കാരത്തിനിടയില്‍ തസ്‌ക്കരന്‍ കവര്‍ച്ച ചെയ്തു. നിസ്‌കാരം തുടങ്ങുന്നതിന് മുമ്പ് പള്ളിയുടെ ജനലില്‍ വെച്ചിരുന്ന താക്കോല്‍ മോഷ്ടിച്ചാണ് സ്‌കൂട്ടറുമായി തസ്‌ക്കരന്‍ കടന്നത്. ശനിയാഴ്ച് രാവിലെ ആറോടെ പെരുമ്പ മൊഹ് യുദ്ദീന്‍ പള്ളിയിലാണ് സംഭവം നടന്നത്.

കണ്ടോത്ത് സബ്‌സ്റ്റേഷന് സമീപം താമസിക്കുന്ന എം.പി.അബ്ദുള്ള നിസ്‌കാരത്തിനായി പള്ളിയിലേക്ക് വരുന്നതിനുപയോഗിച്ച സ്‌കൂട്ടറാണ് മോഷണം പോയത്. ഇദ്ദേഹത്തിന്റെ ബന്ധുവായ തളിപ്പറമ്പിലെ മുഹമ്മദ് ഷാഹിദിന്റെതായിരുന്നു മോഷണം പോയ കെഎല്‍ 59 കെ 9294 ടിവിഎസിന്റെ ജൂപിറ്റര്‍ സ്‌കുട്ടര്‍. സംഭവത്തെപറ്റി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു.

News, Payyannur, Kannur, Kerala, Police, Complaint, Investigates, Theft, Mosque, Scooter was stolen


എതാനും ദിവസം മുമ്പ് വെള്ളൂര്‍ ആലിന്‍കീഴിലെ പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ യുവാവ് ഉസ്താദിന്റെ വിശ്രമ മുറിയില്‍നിന്നും പണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവവുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Police, Complaint, Investigates, Theft, Mosque, Scooter was stolen