» » » » » » » » » » ശുഐബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പുറത്താക്കിയ നാല് പേര്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ജയരാജന്റെ മുറിയിലുണ്ടായിരുന്നു, പിന്നീടാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്; സതീശന്‍ പാച്ചേനി

പയ്യന്നൂര്‍:(www.kvartha.com 13/03/2018) ശുഐബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പുറത്താക്കിയ നാല് പേര്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ജയരാജന്റെ
മുറിയിലുണ്ടായിരുന്നുവെന്നും പിന്നീടാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.ഒരുഭാഗത്ത് അക്രമികളെ തള്ളിപ്പറയുകയും മറുഭാഗത്ത് അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത് സിപിഎം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കെഎസ് യു ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള പയ്യന്നൂര്‍ കോളേജിലെ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ക്കും പഠിക്കണം ഞങ്ങള്‍ക്കും ജീവിക്കണമെന്ന മുദ്രാവക്യവുമായി കെഎസ് യു പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പില്‍ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Payyannur, Kerala, DCC, KSU, SFI, Inauguration, Police, Satheesan pachemni about suhaib murder case

ഭാവിയില്‍ കുഞ്ഞനന്തന്മാരാകുകയാണോ എസ്എഫ്‌ഐയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെ ക്രിമിനലുകളെ നയിക്കുന്ന ഏരിയ കമ്മിറ്റിയംഗമാണ് ഇപ്പോള്‍ കുഞ്ഞനന്തനെന്ന് അദ്ദേഹം ആരോപിച്ചു.പഴയകാല അക്രമങ്ങളില്‍നിന്ന് കാമ്പസുകള്‍ ഒരുപാട് മാറിയെങ്കിലും കാലത്തിന്റെ ചുവരെഴുത്തുകള്‍ എസ്എഫ്‌ഐക്ക് വായിക്കാന്‍ കഴിയാത്തതാണ് അക്രമങ്ങള്‍ക്ക് കാരണം. ഇപ്പോഴത്തെ അധ്യാപകരും ഗുണ്ടാപടയ്ക്ക് സംരക്ഷണം നല്‍കുകയാണ്. എതിര്‍ക്കുന്ന അധ്യാപകരുടെ വീടാക്രമിക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്ത സംഭവങ്ങളോടെയാണ് അധ്യാപകര്‍ ഭയപ്പാടിലായത്.

ഇത്തരം അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. ആണുങ്ങളേപോലെ പ്രവര്‍ത്തിച്ചിരുന്ന പോലീസുദ്യോഗസ്ഥര്‍ മുമ്പുണ്ടായിരുന്നുവെങ്കിലും ഇപ്പോഴുള്ളവര്‍ ജനങ്ങളുടെ നികുതിപണം വാങ്ങി സിപിഎമ്മിനായി കാക്കിയുടെ വില കളുയുകയാണ്. നിയമവാഴ്ചയെ അംഗീകരിക്കുന്നത് തങ്ങളുടെ ദൗര്‍ബല്യമായി കണക്കാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെഎസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് അധ്യക്ഷതവഹിച്ചു. അഭിജിത്ത്, നൗഷാദ് വാഴവളപ്പില്‍, അഡ്വ.ഡി.കെ.ഗോപിനാഥ്, എ.പി.നാരായണന്‍, എം.പി.ഉണ്ണികൃഷ്ണന്‍, അഡ്വ.ബ്രിജേഷ് കുമാര്‍, വി.പി.അബ്ദുള്‍ റഷീദ്, കെ.ജയരാജ്, പി.പി.കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kerala, DCC, KSU, SFI, Inauguration, Police, Satheesan pachemni about suhaib murder case

About KVartha San

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal