Follow KVARTHA on Google news Follow Us!
ad

മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി; മനോവിഷമത്താല്‍ പിതാവ് മരിച്ചു

മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയതിലുള്ള മനോവിഷമത്താല്‍ പിതാവ് മരിച്ചു.Probe, News, Police, Phone call, Allegation, hospital, Treatment, BJP, Threatened, Kerala,
ചൂണ്ടല്‍ (തൃശൂര്‍): (www.kvartha.com 16.03.2018) മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയതിലുള്ള മനോവിഷമത്താല്‍ പിതാവ് മരിച്ചു. ചൂണ്ടല്‍ പുതുശ്ശേരി കളരിക്കല്‍ നാരായണന്‍ (54) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് നാരായണന്റെ മകന്‍ ദിനീഷിനെ തേടി പോലീസ് വീട്ടിലെത്തിയത്. ആ സമയത്ത് മകന്‍ വീട്ടിലില്ലായിരുന്നു. ദിനീഷിന്റെ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. മകനില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ദിനീഷിന്റെ ഫോണ്‍ നമ്പര്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ നമ്പര്‍ അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്.

Police seeks for son; Father dies cardiac arrest, Probe, News, Police, Phone call, Allegation, Hospital, Treatment, BJP, Threatened, Kerala

ഇതിനിടെ നാരായണന്‍ പണികഴിഞ്ഞ് വീട്ടിലെത്തി. ഇതോടെ പോലീസ് നാരായണന്റെ കൈയിലുണ്ടായിരുന്ന ഫോണ്‍ ബലമായി പിടിച്ചുവാങ്ങി ദിനീഷിന്റെ നമ്പറെടുത്തുവെന്നും മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ശാരീരികാസ്വസ്ഥതയുണ്ടായ നാരായണനെ കാണിപ്പയ്യൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നാരായണന്റെ ഭാര്യ രാജി. മക്കള്‍: ദിനകരന്‍, ദിലീപ്, ദിനീഷ്. മരുമകള്‍: പ്രനീഷ. ശവസംസ്‌ക്കാരം വെള്ളിയാഴ്ച പത്തുമണിക്ക് ചെറുതുരുത്തി ശ്മശാനത്തില്‍ നടന്നു.

അതേസമയം പോലീസിന്റെ ഭീഷണിയെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണകാരണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്.പി.ക്ക് പരാതി നല്‍കുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. രാജേഷ് പറഞ്ഞു.

എന്നാല്‍ മരിച്ച നാരായണനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പോലീസ് പറയുന്നു. ചൂണ്ടല്‍ പാടത്ത് ശരീരഭാഗങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ജയന്‍ എന്നയാളെ കാണാനില്ലെന്നു പറഞ്ഞ് ഭാര്യ പരാതി നല്‍കിയിരുന്നു. ജയനും ദിനീഷും സുഹൃത്തുക്കളാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ദിനീഷിനെ അന്വേഷിച്ചെത്തിയത്.

എന്നാല്‍ പോലീസ് വീട്ടില്‍ കയറിയിട്ടില്ല. നാരായണന്‍ വന്നപ്പോള്‍ മുറ്റത്തു നിന്നാണ് സംസാരിച്ചത്. ഫോണ്‍ നമ്പര്‍ വാങ്ങി, വ്യാഴാഴ്ച രാവിലെ മകനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറയണമെന്ന് നിര്‍ദേശിച്ച് മടങ്ങിയെന്നും കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍. സന്തോഷ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police seeks for son; father dies cardiac arrest, Probe, News, Police, Phone call, Allegation, Hospital, Treatment, BJP, Threatened, Kerala.