Follow KVARTHA on Google news Follow Us!
ad

ടി പി ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരന്‍ പി കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം; നിയമ പോരാട്ടത്തിനൊരുങ്ങി ആര്‍ എം പി

ആര്‍.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യKannur, News, Jail, CPM, Conspiracy, Allegation, Politics, Crime, Criminal Case, Murder case, Trending, Kerala,
കണ്ണൂര്‍: (www.kvartha.com 16.03.2018) ആര്‍.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു കുഞ്ഞനന്തന്‍.

ഗൂഢാലോചന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് കുഞ്ഞനന്തന്‍. 70 വയസ് കഴിഞ്ഞവര്‍ക്ക് നല്‍കുന്ന ഇളവ് പരിഗണിച്ചാണ് കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കുന്നത്. ഇതിന്റെ ഭാഗമായി കുഞ്ഞനന്തനെ ആശുപത്രിയില്‍ ഹാജരാക്കി ആരോഗ്യ പരിശോധന നടത്തി.

PK Kunjananthan will be released to jail, Kannur, News, Jail, CPM, Conspiracy, Allegation, Politics, Crime, Criminal Case, Murder case, Trending, Kerala

കുഞ്ഞനന്തനെ പുറത്ത് വിടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ കണ്ണൂര്‍ എസ്.പിയുടെ പരിഗണനയിലാണ്. ഇത് കൂടാതെ കുഞ്ഞനന്തന്റെ ബന്ധുക്കളെയും ആര്‍.എം.പി നേതാവ് കെ.കെ.രമയെയും വിളിച്ചു വരുത്തിയ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി.

പ്രതിയെ മോചിപ്പിക്കുന്നതിനു മുന്നോടിയായി ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ അഭിപ്രായം തേടിയപ്പോഴാണ് ഈ നീക്കം പുറത്തറിഞ്ഞത്. സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം എസ്.പിയുടെ നിര്‍ദേശം അനുസരിച്ച് സ്ഥലം എസ്.ഐയാണ് ടി.പിയുടെ ഭാര്യ കെ.കെ രമയില്‍ നിന്നും വിശദീകരണം തേടിയത്.

കുഞ്ഞനന്തനെ വിട്ടയക്കുന്നതില്‍ എന്തെങ്കിലും പ്രയാസമുണ്ടോ? അതില്‍ എന്താണ് അഭിപ്രായം എന്നാണ് എസ്.ഐ ചോദിച്ചതെന്ന് കെ.കെ രമ പറഞ്ഞു. സി.പി.എമ്മിന്റെ ഉന്നതരായ നേതൃത്വത്തിന് ഏറ്റവും വേണ്ടപ്പെട്ട വിശ്വസ്തനാണ് കുഞ്ഞനന്തന്‍. ഉന്നതര്‍ക്കു വേണ്ടിയാണ് കുഞ്ഞനന്നതന്‍ ഗൂഢാലോചന നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ കേസിലെ പ്രതികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുകയാണെന്ന് രമ ആരോപിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 11 മാസം കൊണ്ട് 211 ദിവസമാണ് കുഞ്ഞനന്തന്‍ ജയിലിന് പുറത്ത് പരോളിലും ഇഷ്ടപ്പെട്ട സ്ഥലത്ത് ചികിത്സയുമായി കഴിഞ്ഞത്. സി.പി.എമ്മിന്റെ വിശ്വസ്തനായ കുഞ്ഞനന്തനല്ലാതെ ആര്‍ക്ക് ഇതുപോലെ സൗകര്യം ലഭിക്കും. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും രമ പ്രതികരിച്ചു.

ഭേദപ്പെടാത്ത അസുഖമുള്ള മരണാസന്നരായ രോഗികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നത് അനുസരിച്ച് മാത്രമേ ശിക്ഷായിളവ് നല്‍കാവൂ എന്ന് ജയില്‍ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ജയിലിലെത്തിയാണ് മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. എന്നാല്‍ ഇത്തരം നിയമങ്ങള്‍ ലംഘിച്ചാണ് കുഞ്ഞനന്തന് ഇളവ് നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്.

നേരത്തെ കേരള പിറവിയുടെ അറുപതാം വാര്‍ഷികാഘോഷം പ്രമാണിച്ച് തടവുകാര്‍ക്ക് ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ആദ്യപട്ടികയില്‍ ടി.പി കേസിലെയും ചന്ദ്രബോസ് വധക്കേസിലെയും കാരണവര്‍ വധക്കേസിലേയും പ്രതികള്‍ ഉള്‍പ്പെട്ടത് വിവാദമായിരുന്നു.

ടി.പി കേസിലെ പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, പി.കെ.കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഈ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരിച്ച് അയയ്ക്കുകയും ഇതേതുടര്‍ന്ന് പുതുക്കിയ പട്ടിക അടുത്തിടെ സര്‍ക്കാര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PK Kunjananthan will be released to jail, Kannur, News, Jail, CPM, Conspiracy, Allegation, Politics, Crime, Criminal Case, Murder case, Trending, Kerala.