Follow KVARTHA on Google news Follow Us!
ad

കടമ്പകള്‍ കടക്കാന്‍ പ്രതിസന്ധി; പ്രണവിനും കൂട്ടുകാര്‍ക്കും പാരാ അത്ലറ്റിക് ചാംമ്പ്യന്‍ഷിപ്പ് സ്വപ്നമായി മാറുമോ?

വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് വിജയ തീരത്തിലേക്ക് പറക്കുന്ന പ്രണവിനും കൂട്ടുകാര്‍ക്കും News, Kerala, Pranav, Athletic, Food, Train ticket, Crisis,
ആലത്തൂര്‍:(www.kvartha.com 17/03/2018) വൈകല്യത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട് വിജയ തീരത്തിലേക്ക് പറക്കുന്ന പ്രണവിനും കൂട്ടുകാര്‍ക്കും ചണ്ഡീഗഡില്‍ നടക്കുന്ന പാരാ അത്‌ലറ്റിക് ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കടമ്പകളേറെ. മാര്‍ച്ച് 25 മുതല്‍ 29 വരെ ചണ്ഡീഗഡിലെ പഞ്ചഗുളയിലാണ് പതിനെട്ടാമത് നാഷണല്‍ പാരാ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

പ്രണവ് ഉള്‍പ്പടെ കേരളത്തില്‍ നിന്ന് 18 പേരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്. ഫെബ്രുവരി 27 ന് തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന നാഷണല്‍ സെലക്ഷന്‍ ക്യാംപയിനില്‍ പങ്കെടുത്താണ് 100, 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ പ്രണവ് യോഗ്യത നേടിയത്. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കഴിഞ്ഞ ഏഴ് വര്‍ഷമായി കേരള പാരാലിംമ്പിക്സ് ചാംമ്പ്യന്‍ഷിപ്പിലെ സ്ഥിരം സാന്നിധ്യവും താരവുമാണ്.

News, Kerala, Pranav, Athletic, Food, Train ticket, Crisis, Money problem;Pranav and  friends can participate para athletic championship?

മാര്‍ച്ച് 11 മുതല്‍ 14 വരെ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തല്‍ നടന്ന ട്രെയിനിംഗ് ക്യാമ്പിലും പ്രണവ് പങ്കെടുത്തിരുന്നു. നാഷനല്‍ പാരാ അത്‌ലറ്റിക്ക് ചാംമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടിയ പ്രണവ് ഓടാന്‍ പോകണോ കുടുംബപ്രാരാബ്ദങ്ങളോര്‍ത്ത് പോകാതിരിക്കണോ എന്ന ചിന്തയിലാണ്. പ്രണവിനെ കൂടാതെ പാലക്കാട് ജില്ലയില്‍ നിന്ന് കാവശ്ശേരിയിലെ വി. സുമമോള്‍, ചിറ്റൂരിലെ വി. സുമ, മുണ്ടൂരില്‍ നിന്നുള്ള പി.ആര്‍. മഞ്ജു, പാലക്കാട് നിന്നുള്ള സി. കനകലത എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്.

എല്ലാവര്‍ക്കും സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെയാണ് പ്രതികൂലം. കേരള പാരാലിമ്പിക്സ് അസോസിയേഷനെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍ മുഖേന ഇവര്‍ക്ക് പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം ലഭിക്കില്ല. 21 ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കാന്‍ പാരാലിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭക്ഷണം, എന്‍ട്രി ഫീസ് എന്നിവയുള്‍പ്പടെ ഒരാള്‍ക്ക് 8000 രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. 18 പേര്‍ക്കും സാമ്പത്തിക പരാധീനത ഒരു പ്രശ്നമാണ്. തന്റെയും കൂട്ടുകാരുടെയും കായിക സ്വപ്നം സാക്ഷാത്കരിക്കാന്‍ എവിടെ നിന്നെങ്കിലും ഒരു സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രണവ്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പാലക്കാട് ആര്‍.ഡി.ഒ. ആര്‍. നളിനിക്ക് പ്രണവും കൂട്ടരും നിവേദനം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Pranav, Athletic, Food, Train ticket, Crisis, Money problem;Pranav and  friends can participate para athletic championship?