Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ 19 കാരിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 19കാരിയെ മംഗളൂരുവിലേക്ക് Kasaragod, Kerala, News, Molestation, Custody, Police, Complaint.
കാസര്‍കോട്: (www.kvartha.com 12.03.2018) കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 19കാരിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും കാസര്‍കോട് ്നഗരത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.


യുവതിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സ്ഥിരമായി മംഗളൂരുവിലേക്ക് കൊണ്ട്പോയി പീഡിപ്പിക്കാറുണ്ടെന്നാണ് വ്യക്തമായത്. യുവതി സെക്സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടതായും സംശയമുണ്ട്. യുവതി ലഹരിക്ക് അടിമയാണെന്നും പറയപ്പെടുന്നു 2014 മുതല്‍ യുവതി സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പോയി മദ്യപിക്കാറുണ്ടായിരുന്നു. പിന്നീട് ഈ യുവതിയെ പല തരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ള യുവാക്കളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Molestation, Custody, Police, Complaint, Molestation; Three in custody.
< !- START disable copy paste -->