Follow KVARTHA on Google news Follow Us!
ad

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍New Delhi, News, Sports, Hockey, Injured, Treatment, National,
ന്യൂഡല്‍ഹി: (www.kvartha.com 13.03.2018) കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷടക്കം 18 അംഗ സംഘമാണ് ടീമിലുള്‍പ്പെട്ടിട്ടുള്ളത്. മന്‍പ്രീത് സിംഗാണ് ടീമിനെ നയിക്കുക. ആസ്‌ട്രേലിയയിലെ ഗോര്‍ഡ് കോസ്റ്റില്‍ ഏപ്രില്‍ നാലിനാണ് മത്സരങ്ങള്‍ ആരംഭിക്കുക.

നിയുക്ത ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് 2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലവും ഇന്ത്യ നേടിയത്. പൂള്‍ ബിയില്‍ പാകിസ്ഥാന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Manpreet Singh to lead Indian men’s hockey, New Delhi, News, Sports, Hockey, Injured, Treatment, National

2017ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ശ്രീജേഷ് ഏറെ നാളായി വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ടീമിലേക്കുള്ള തിരിച്ചു വരവിന് ശ്രീജേഷിന് തുണയായത്.

ഇന്ത്യന്‍ ടീം

ഗോള്‍ കീപ്പര്‍മാര്‍: പി.ആര്‍ ശ്രീജേഷ്, സൂരജ് കര്‍ക്കെറെ

പ്രതിരോധം: രൂപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് റോഹിദാസ്

മധ്യനിര: മന്‍പ്രീത് സിംഗ്, ചിങ് ലെന്‍സന സിംഗ് (വൈസ് ക്യാപ്റ്റന്‍) , സുമിത്, വിവേക് സാഗര്‍ പ്രസാദ്

മുന്നേറ്റം: ആകാശ്ദീപ് സിംഗ്, എസ്.വി സുനില്‍, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ദില്‍പ്രീത് സിംഗ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manpreet Singh to lead Indian men’s hockey, New Delhi, News, Sports, Hockey, Injured, Treatment, National.