Follow KVARTHA on Google news Follow Us!
ad

മലേഷ്യയില്‍ മയക്ക് മരുന്ന് സംഘത്തിന്റെ ചതിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി; മോചനത്തിനായി ഭാര്യ ഓഫീസുകള്‍ കയറിയിറങ്ങുന്നു

മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് മലേഷ്യയിലെത്തി മയക്കമരുന്ന് സംഘത്തിന്റെ ചതിയില്‍ വധശിക്ഷNews, Pathanamthitta, Kerala, Cheating, Husband, Wife, Complaint,
പത്തനംതിട്ട:(www.kvartha.com 17/03/2018) മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് മലേഷ്യയിലെത്തി മയക്കമരുന്ന് സംഘത്തിന്റെ ചതിയില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മോചനത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞുമായി നിര്‍ദ്ദന യുവതി ഓഫീസുകള്‍ കയറിയിറങ്ങുന്നു. ചിറ്റാര്‍ കുടപ്പനക്കുളം പേഴുംകാട്ടില്‍ ഹൗസിലില്‍ അഖില സജിത്താണ് ഭര്‍ത്താവ് സജിത്തിന്റെ മോചനത്തിനായി  അഞ്ച് വയസ്സുകാരനായ കുഞ്ഞുമായി അധികാര കേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ യാചനയുമായി കേഴുന്നത്.

ജ്യേഷ്ഠ ഭര്‍തൃസഹോദര സുഹൃത്തും മലേഷ്യയില്‍ ജോലിയുള്ള എരുമേലി സ്വദേശി എബി അലക്‌സാണ് വെല്‍ഡിംഗ് കോഴ്‌സ് പാസ്സായ സജിത്തിന് ഒരു ലക്ഷം രൂപ ശമ്പളത്തില്‍ മലേഷ്യയില്‍ ജോലി തരപ്പെടുത്തിയത്. ഇതനുസരിച്ച് അയല്‍വാസിയായ സിജോ തോമസിനൊപ്പം 2013 ജൂണ്‍ 30ന് വീട്ടില്‍ നിന്നും ചെന്നൈയിലേക്കും അവിടെ നിന്നും ജൂലൈ അഞ്ചിന് മലേഷ്യയിലെ കോലാലംപൂരിലേക്കും പോയി. മലേഷ്യയിലേക്കുള്ള വിസ ലഭിക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. അതില്‍ 50000 രൂപ ഏജന്റുമാരായ വര്‍ക്കല സ്വദേശികളും ചെന്നൈയില്‍ താമസക്കാരുമായ ഇക്ക എന്ന് വളിക്കുന്ന അനൂബ്, സഹോദരന്‍ മാമ എന്ന ഷാജഹാനും ചെന്നൈയില്‍വെച്ച് നല്‍കണമെന്നും ബാക്കി തുക ജോലി കിട്ടി ശമ്പളത്തില്‍ നിന്നും നല്‍കിയാല്‍ മതിയെന്നുമാണ് എബി പറഞ്ഞിരുന്നത്.

News, Pathanamthitta, Kerala, Cheating, Husband, Wife, Complaint, Malayalee sentenced to death in cheating drugs in Malaysia; Wife offices go up for realesed husband


ഇതനുസരിച്ച് രുപ അനൂബിനെ ഏല്‍പ്പിച്ചു. ജൂലൈ ഒമ്പതിന് ജോലിയില്‍ പ്രവേശിച്ചതായുള്ള വിവരം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് പറഞ്ഞു. തുടര്‍ന്ന് ജൂലൈ 26 വരെ സ്ഥിരമായി വീട്ടിലേക്ക് വിളിക്കുമായിരുന്നു. സജിതും സിജോ തോമസും കോലാലമ്പൂരിലെത്തുന്നതിന് രണ്ട് മാസം മുമ്പ് എരുമേലി സ്വദേശി ഏബി അലക്‌സ്, പത്തനാപുരം സ്വദേശി രഞ്ജിത് രവീന്ദ്രന്‍, വര്‍ക്കല സ്വദേശികളായ സുമേഷ് സുധാകരന്‍, മുഹമ്മദ് കബീര്‍, മാവേലിക്കര സ്വദേശി രതീഷ് രാജന്‍ എന്നീ മലയാളികള്‍കൂടി അവിടെയെത്തിയിരുന്നു. എന്നാല്‍ പറഞ്ഞതനുസരിച്ചുള്ള വെല്‍ഡിംഗ് ജോലിയല്ല ലഭിച്ചതെന്നും പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലെ ക്ലീനിംഗ് സ്റ്റാഫായാണ് ജോലിയെന്നും വീട്ടില്‍ വിളിച്ചറിയിച്ചു.

കമ്പനി അനുവദിക്കുന്ന സിം ഉപയോഗിച് മാത്രമെ വിളിക്കാനും അനുവദിച്ചിരുന്നുള്ളു. താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്കും തിരികെയും കമ്പനി വാഹനത്തില്‍ കൊണ്ടുപോകുന്നതല്ലാതെ പുറംലോകവുമായി മറ്റ ബന്ധങ്ങളൊന്നും അനുവദിച്ചിരുന്നില്ല. ട്രേകള്‍ കഴുകി വൃത്തിയാക്കുന്ന ക്ലീനിംഗ് സെക്ഷന്‍ വിട്ട് കമ്പനിയുടെ മറ്റ് ഭാഗങ്ങളിലേക്കും പോകാനും അനുവദിച്ചിരുന്നില്ല. മറ്റാരുടെയോ ഫോണില്‍ വീട്ടിലേക്ക് വിളിച്ചതില്‍ നിന്നാണ് പിന്നീടുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നത്.
2013 ജൂലൈ 26ന് പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ പൊലിസ് റെയിഡ് നടന്നെന്നും കമ്പനി ഡ്രൈവര്‍ മലേഷ്യന്‍ തമിഴനായ നാഗരാജന്റെ ബാഗില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തെന്നും അപ്പോള്‍ റൂമിലുണ്ടായിരുന്ന സിജോതോമസ്, രതീഷ് രാജന്‍, മുഹമ്മദ് കബീര്‍ഷഫി, ഷാജഹാന്‍, നാഗരാജന്‍ എന്നിവര്‍ അറസ്റ്റിലായെന്നും അറിയാന്‍ കഴിഞ്ഞു. പത്ത് മിനിട്ടിന് ശേഷം കമ്പനിയിലും റെയിഡ് നടന്നു. അവിടെയുണ്ടായിരുന്ന എബി അലക്‌സ്, രഞ്ജിത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, സജിത് സദാനന്ദന്‍, സര്‍ഗുണന്‍ എന്നീ അഞ്ച് പേര്‍കൂടി സജിതിനൊപ്പം അറസ്റ്റിലായെന്നും അറിയിച്ചു.

കമ്പനി വക്കീലന്മാരെ വെച്ച് കോടതിയില്‍ കേസ്സ് നടത്തുന്നുണ്ടെന്നും താമസിയാതെ നാട്ടില്‍ വരാമെന്നും അതുവരെ ആര്‍ക്കും പരാതി നല്‍കരുതെന്നും അറിയിച്ചു. അങ്ങനെ ചെയ്താല്‍ തങ്ങളുടെ ജീവന് ഭീഷണിയാകുമെന്നുമായിരുന്നു സജിത് പറഞ്ഞിരുന്നത്. അതിനാല്‍ മറ്റ് പരാതികളൊന്നും നല്‍കാനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അറസ്റ്റിലായ ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് കബീര്‍ ഷഫി എന്നിവര്‍ ജയില്‍ മോചിതരായി നാട്ടിലെത്തിയിരുന്നു. നാട്ടുകാരനായ സിജോ തോമസില്‍ നിന്നുമാണ് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്.

താമസസ്ഥലത്തെയും കമ്പനിയിലെയും റെയിഡ് രണ്ട് കേസ്സായിട്ടാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസ്സില്‍ ഷാജഹാന്‍ കുറ്റം ഏറ്റതിനാലാണ് ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ജയിലില്‍ വെച്ച് പരിചയപ്പെട്ട മലേഷ്യക്കാരനായ സുഹൃത്ത് ശങ്കര്‍ അവിടെയുള്ള ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന വാര്‍ത്ത സിജോക്ക് അയച്ചുകൊടുത്തിരുന്നു. കമ്പനിയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട സജിത് ഉള്‍പ്പെട്ട നാല് മലയാളികളെയും ഒരു മലേഷ്യക്കാരനെയും കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുകയാണ്.

ഭര്‍ത്താവിനെ മയക്കമരുന്ന് സംഘം കുടുക്കിയതാണെന്നാണ് അഖില പറയുന്നത്. ഭര്‍ത്താവും മറ്റ് മൂന്ന് പേരും നിരപരാധികളാണ്. കഴിഞ്ഞ കുറെമാസങ്ങളായി ഭര്‍ത്താവിന്റെ മോചനത്തിനായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങി. നോര്‍ക്ക കമ്മീഷന്റെ അദാലത്തിലും പരാതി ബോധിപ്പിച്ചിരുന്നു. ആന്റോ ആന്റണി എം പിക്ക് പരാതി നല്‍കിയെങ്കിലും അദ്ദേഹം അവഗണിക്കുകയായിരുന്നെന്നും അഖില കുറ്റപ്പെടുത്തി .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Cheating, Husband, Wife, Complaint, Malayalee sentenced to death in cheating drugs in Malaysia; Wife offices go up for realesed husband