Follow KVARTHA on Google news Follow Us!
ad

കര്‍ഷക സമരം; ആറ് മാസത്തിനുള്ളില്‍ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെയുണ്ടാകുന്നത് വന്‍ ജനകീയ പ്രക്ഷോഭമായിരിക്കുമെന്ന് സീതാറാം യെച്ചൂരി

മുംബൈ: (www.kvartha.com 13.03.2018) മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെയുണ്ടാകുന്നത് വന്‍ ജനകീയ National, Kisan March, Sitaram Yechuri
മുംബൈ: (www.kvartha.com 13.03.2018) മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെയുണ്ടാകുന്നത് വന്‍ ജനകീയ പ്രക്ഷോഭമായിരിക്കുമെന്ന് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ എഴുതി ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കൈയിലുള്ളത് ആറ് മാസത്തെ സമയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഈ സമയപരിധിക്കുള്ളില്‍ അവര്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നീട് നടക്കുന്നത് വന്‍ ജനകീയ പ്രക്ഷോഭമായിരിക്കും. ഈ സമരത്തില്‍ പങ്കെടുക്കുന്നത് കര്‍ഷകര്‍ മാത്രമായിരിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.

National, Kisan March, Sitaram Yechuri

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നാല്പതിനായിരത്തിലെറെ കര്‍ഷകര്‍ പങ്കെടുത്തിരുന്നു. നാസിക്കില്‍ നിന്നും മുംബൈ വരെ 180 കിമീ നടന്നാണ് കര്‍ഷകര്‍ എത്തിയത്. വായ്പ, വൈദ്യുതി കുടിശ്ശിഖകള്‍ എഴുതിതള്ളുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരുപാധികം അംഗീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An estimated 40,000 farmers, many of them tribals, marched from Nashik to Mumbai, covering a 180-km stretch in six days, to reach Vidhan Sabha on Monday and raise their demands.

Keywords: National, Kisan March, Sitaram Yechuri