Follow KVARTHA on Google news Follow Us!
ad

നിഷ ജോസ് കെ മാണിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ആ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്നറിയേണ്ടേ?

ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ Kottayam, News, Trending,Controversy, Politics, Kerala Congress (m), Kerala,
കോട്ടയം: (www.kvartha.com 16.03.2018) ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചതായുള്ള നിഷ ജോസ് മാണിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ ഇംഗ്ലീഷില്‍ ഉള്ള പുസ്തകത്തിലാണ് നിഷ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡിസി ബുക്‌സ് ആണ് പുസ്തകം പുറത്തിറക്കിയത്. കോട്ടയത്താണ് പുസ്തകം പ്രകാശനം ചെയ്തത്.

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ പോകവെയാണ് പ്രമുഖ നേതാവിന്റെ മകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്നാണ് നിഷ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ എവിടെവച്ചാണ്, സംഭവം എന്ന് നിഷ ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കയാണ്.

Kottayam MP's wife reveals in memoir she was abused by politician’s son, Kottayam, News, Trending,Controversy, Politics, Kerala Congress (m), Kerala

നിഷയുടെ വാക്കുകളിലേക്ക്;

കോട്ടയത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ മെലിഞ്ഞ മകനാണ് ട്രെയിനില്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് നിഷ പറയുന്നു. ഇയാളുടെ അച്ഛന്‍ മുന്‍പ് ഞങ്ങളുടെ മുന്നണിയിലായിരുന്നു. കേരളാകോണ്‍ഗ്രസ് അന്ന് യു.ഡി.എഫിന്റെ ഭാഗമായിരുന്നല്ലോ. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ നിഷ തനിക്ക് വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും അറിയിച്ചു.

ആരെയും വ്യക്തിഹത്യ ചെയ്യാനോ വിവാദത്തിനോ ഞാന്‍ തയ്യാറല്ല. എന്നാല്‍ സംഭവം സത്യമാണ്. എന്റെ അനുഭവം വായനക്കാരില്‍ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരെയും ദ്രോഹിക്കുകയല്ലെന്നും നിഷ പറഞ്ഞു.

വിവാദങ്ങള്‍ക്കില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും നിഷാ ജോസ് പറഞ്ഞു. മാധ്യമങ്ങള്‍ പല കഥകളും മെനയുകയാണ്. ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

മീ ടൂ കാമ്പെയിന്റെ ഭാഗമായാണ് താന്‍ ഈ സംഭവം പുസ്തകത്തില്‍ ചേര്‍ത്തത്. ദുരനുഭവം ഉണ്ടാകുന്ന നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നതായി ഇപ്പോള്‍ കാണുന്നുണ്ട്. പല സംഭവങ്ങളും എന്നോട് പറഞ്ഞിട്ടുമുണ്ട്. ജനപ്രതിനിധിയുടെ ഭാര്യയായ എനിക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടായി. അപ്പോള്‍ സാധരണക്കാരുടെ അവസ്ഥ പറയണോ എന്നും നിഷ ചോദിക്കുന്നു.

ട്രെയിനില്‍ നടന്ന സംഭവത്തെ കുറിച്ച് നിഷ വിവരിക്കുന്നത് ഇങ്ങനെയാണ്;

തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയിലാണ് സംഭവം. രാത്രി ഏതാണ്ട് ഒമ്പത് മണിയായപ്പോഴാണ് ഞാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ട്രെയിന്‍ വരുന്നതിനായി കാത്ത് പ്ലാറ്റ് ഫോമിന്റെ ബഞ്ചിലിരുന്നപ്പോള്‍ ഒരു യുവാവ് അടുത്തുവന്നു സ്വയം പരിചയപ്പെടുത്തി. രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ അച്ഛനെ അറിയുമോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പരിചയപ്പെടല്‍.

ട്രെയിന്‍ വരുന്നതുവരെ അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. എനിക്ക് ആയാളുടെ സംസാരം അരോജകമായി തോന്നി. ട്രെയിന്‍ വന്നതോടെ രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയാള്‍ എന്റെ സീറ്റിനോട് ചേര്‍ന്ന് വന്നിരുന്നു. ഇതിനിടെ അവിചാരിതമായിട്ടെന്നവണ്ണം അയാള്‍ പലവട്ടം കാലുകളില്‍ തൊട്ടു. അവിചാരിതമായും അല്ലാതെയും ഒരാള്‍ സ്പര്‍ശിക്കുന്നത് എനിക്ക് നന്നായി തിരിച്ചറിയാന്‍ കഴിയും. ഒടുവില്‍ ഞാന്‍ അയാളോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് നിഷ പറയുന്നു.

താഴത്തെ സൈഡ് ബര്‍ത്തിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. അയാളും എന്റെ അടുത്തിരുന്നു. ഞാന്‍ ക്ഷീണം കാരണം ഉറങ്ങാന്‍ ഭാവിച്ചു. എന്നാല്‍ പ്‌ളാറ്റ് ഫോമില്‍ കണ്ട ആ മാന്യദേഹത്തിന് മറ്റ് ഉദ്ദേശങ്ങളായിരുന്നു. ഞാന്‍ പരമാവധി അകലം പാലിക്കാന്‍ ശ്രദ്ധിച്ചു. അത്രത്തോളം എനിക്ക് അസ്വസ്ഥതയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായ അമ്മായിയച്ഛനെ കാണാന്‍പോയ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു.

അതിരാവിലെ ആലപ്പുഴയില്‍ പോകണമെന്ന് പറഞ്ഞ് ഞാന്‍ കോട്ടുവായിട്ട് ഉറക്കത്തിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അയാള്‍ സംസാരം നിറുത്തിയില്ല. ഇയാളുടെ നല്ലസ്വഭാവത്തെക്കുറിച്ച് പലരും എന്നോട് പറഞ്ഞിട്ടുള്ളതും ഇയാളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമെല്ലാം എന്റെ മനസ്സിലോടിയെത്തി.

ഒടുവില്‍ നിവൃത്തിയില്ലാതെ ടി.ടി.ആറിനെ കണ്ട് ഈ ദുരവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അയാളുടെ അച്ഛന്‍ രാഷ്ട്രീയക്കാരനായതിനാല്‍ ഇടപെടാന്‍ പേടിയാണെന്നു പറഞ്ഞ് ടി.ടി.ആര്‍ ഒഴിഞ്ഞുമാറി. തിരികെ ബര്‍ത്തില്‍ എത്തി. ഷാള്‍കൊണ്ട് തലമറച്ചു. വസ്ത്രങ്ങള്‍ പരമാവധി വലിച്ചുവച്ച് കാല്‍ രണ്ടും മടക്കി സീറ്റില്‍ വച്ച് മുട്ടില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് ഞാന്‍ ഇരുന്നു. ഉറങ്ങാന്‍ ശ്രമിക്കവെ മാന്യന്റെ കൈകള്‍ അറിയാതെയെന്നപോല എന്റെ പാദങ്ങളില്‍ തൊട്ടു. ഇരിപ്പുവശം മാറ്റാനെന്ന വ്യാജേന പിന്നെയും മൂന്നോ നാലോ തവണ അതാവര്‍ത്തിച്ചു.

എനിക്ക് എന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായി തോന്നി. ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണെന്നും അയാള്‍ ലക്ഷ്മണരേഖ ഭേദിക്കുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. പെട്ടെന്ന് ഞാന്‍ ചാടി എണീറ്റ് ഇവിടം വിട്ടു പോകാന്‍ ആവശ്യപ്പെട്ടുവെന്നും നിഷ പറയുന്നു.

എന്നാല്‍ അന്ന് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നിഷയുടെ മറുപടി ഇങ്ങനെയായിരുന്നു;

പ്രശ്‌നങ്ങളുണ്ടാക്കി വീട്ടിലെ സമാധാനവും സന്തോഷവും കളയാന്‍ ആഗ്രഹിക്കുന്നവളല്ല ഞാന്‍. അന്ന് എനിക്ക് അങ്ങനെയാണ് തോന്നിയത്. ടി.ടി.ആറിനോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പിന്നെ ചിന്തിച്ചപ്പോള്‍ ഇതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മന:സമാധാനം തകര്‍ക്കുമെന്ന് തോന്നി. അതുകൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും നിഷ പറയുന്നു.

ഭര്‍ത്താവായ ജോസ് കെ. മാണിക്കെതിരെയും ഭര്‍തൃപിതാവ് കെ.എം. മാണിക്കെതിരെയും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയവരെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സോളാര്‍ കേസില്‍ ഭര്‍ത്താവിന്റെ പേര് വലിച്ചിഴച്ചത് ശത്രുവായ അയല്‍ക്കാരനാണെന്നും പുസ്തകത്തില്‍ പറയുന്നു.

'നമ്മുടെ നായകന്‍', 'അയല്‍ക്കാരനായ ശത്രു', 'ചിലര്‍' തുടങ്ങിയ വാക്കുകളിലൂടെയാണ് നിഷ ഇക്കാര്യങ്ങള്‍ പറയുന്നതെങ്കിലും വായനക്കാര്‍ക്ക് അല്‍പ്പം ആലോചിച്ചാല്‍ ഈ വ്യക്തികളില്‍ എത്തിച്ചേരാവുന്നതേയുള്ളൂ. പുസ്തക രചയിതാവിന്റെ ഉന്നവും ഒരു പക്ഷെ, ഇതുതന്നെയാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam MP's wife reveals in memoir she was abused by politician’s son, Kottayam, News, Trending,Controversy, Politics, Kerala Congress (m), Kerala.