Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനികളില്‍ പത്ത് പേര്‍ സ്വവര്‍ഗാനുരാഗികള്‍; ആരോപണവുമായി സ്‌കൂള്‍ അധികൃതര്‍

കൊല്‍ക്കത്ത: (www.kvartha.com 13.03.2018) സ്‌കൂളിലെ പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന ആരോപണവുമായി സ്‌കൂള്‍ അധികൃതര്‍. ഇവരെ നേര്‍വഴിക്ക്National, Homosexuality, Students
കൊല്‍ക്കത്ത: (www.kvartha.com 13.03.2018) സ്‌കൂളിലെ പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന ആരോപണവുമായി സ്‌കൂള്‍ അധികൃതര്‍. ഇവരെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍ തങ്ങളെന്നും അധികൃതര്‍. എന്നാല്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ ഇത് നിഷേധിച്ചു. തോളില്‍ കൈയിട്ട് നടക്കുന്നതും കൈ കോര്‍ത്ത് പിടിക്കുന്നതും എങ്ങനെ സ്വവര്‍ഗാനുരാഗമായി കണക്കാക്കാനാകുമെന്ന് ഇവര്‍ ചോദിക്കുന്നു.

സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥിനികളാണ് പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് അദ്ധ്യാപകരെ അറിയിച്ചത്. കമല ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം സമ്മതിക്കുകയും തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് എഴുതി നല്‍കുകയും ചെയ്തു.

National, Homosexuality, Students

അതേസമയം സ്വവര്‍ഗാനുരാഗികള്‍ പഠിക്കുന്ന സ്‌കൂളില്‍ മക്കളെ അയക്കില്ലെന്ന നിലപാടിലാണ് മറ്റ് രക്ഷിതാക്കള്‍. വിഷയം രമ്യമായി പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Kolkata school has accused 10 girls of indulging in homosexuality and is trying to bring the girls on the "right course".

Keywords: National, Homosexuality, Students