Follow KVARTHA on Google news Follow Us!
ad

ഷമിക്കെതിരെ അന്വേഷണം ശക്തമാക്കി പോലീസ്; മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബി സി സി ഐയ്ക്ക് കത്തയച്ചു

ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണംKolkata, News, Cricket, Trending, BCCI, Letter, Police, Phone call, Family, Sports, National,
കൊല്‍ക്കത്ത: (www.kvartha.com 13.03.2018) ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. ഷമിയുടെ ഫോണുകള്‍ കണ്ടുകെട്ടിയ പോലീസ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കത്തയച്ചു. ഷമി മറ്റു സ്ത്രീകളുമായി ചാറ്റ് ചെയ്തതിന്റേയും സംസാരിച്ചതിന്റേയും വിശദാംശങ്ങള്‍ അടങ്ങിയ ഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്.

അതേസമയം 'ഞങ്ങള്‍ ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും കൊല്‍ക്കത്ത പോലീസ് ജോയിന്റ് കമ്മിഷണര്‍ പ്രവീണ്‍ ത്രിപദി വ്യക്തമാക്കി. ഷമി യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷിച്ചാണ് കത്തയച്ചതെന്നും എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു'.

Kolkata Police seizes Mohammed Shami's phones, seeks details from the BCCI, Kolkata, News, Cricket, Trending, BCCI, Letter, Police, Phone call, Family, Sports, National

തിങ്കളാഴ്ച ഹസിന്‍ ജഹാനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ് അവരുടെ കൈയിലുണ്ടായിരുന്ന ഷമിയുടെ ഫോണ്‍ വാങ്ങുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹസിന്‍ പോലീസിന് കൈമാറിയിരുന്നു.

അതിനിടെ കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമമാണ് ഷമിയുടെ കുടുംബം നടത്തുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ കുടുംബാംഗങ്ങള്‍ ഹസിന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഹസിന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kolkata Police seizes Mohammed Shami's phones, seeks details from the BCCI, Kolkata, News, Cricket, Trending, BCCI, Letter, Police, Phone call, Family, Sports, National.