Follow KVARTHA on Google news Follow Us!
ad

പെരിയാറിനെ തൊട്ട് ബിജെപി നേതാക്കള്‍ കൈപൊള്ളിച്ചു: തമിഴ്‌നാട്ടില്‍ വിരല്‍ പതിപ്പിക്കുന്ന കാര്യം പോലും ഇനി പാര്‍ട്ടി മോഹിക്കേണ്ട; രജനികാന്തിന്റെ ആത്മീയരാഷ്ട്രീയത്തിനു ഇടം ലഭിക്കില്ലെന്നും കനിമൊഴി

ബി ജെ പിയെ ശക്തമായി വിമര്‍ശിച്ച് ഡിഎംകെ എംപി കനിമൊഴി രംഗത്ത്. പെരിയാറിന്റെ പ്രതിമchennai, News, Politics, Criticism, Rajanikanth, BJP, Criticism, National,
ചെന്നൈ: (www.kvartha.com 13.03.2018) ബി ജെ പിയെ ശക്തമായി വിമര്‍ശിച്ച് ഡിഎംകെ എംപി കനിമൊഴി രംഗത്ത്. പെരിയാറിന്റെ പ്രതിമ ആക്രമിച്ചതിലൂടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിവിടുകയാണു ബിജെപി ചെയ്തതെന്നും, പെരിയാറിനെ തൊട്ട് ബിജെപി നേതാക്കള്‍ കൈപൊള്ളിച്ചുവെന്നും കനിമൊഴി പ്രതികരിച്ചു. മാത്രമല്ല രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ് മന്നന്‍ രജനികാന്തിന്റെ ആത്മീയരാഷ്ട്രീയത്തിനു തമിഴ്‌നാട്ടില്‍ ഇടം ലഭിക്കില്ലെന്നും കനിമൊഴി വ്യക്തമാക്കി.

Kanimozhi about Periyar statue controversy, Chennai, News, Politics, Criticism, Rajanikanth, BJP, Criticism, National

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി, പെരിയാറിന്റെ പ്രതിമകളെ തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തത്. ബിജെപിക്ക് കൈപൊള്ളി. തമിഴ്‌നാട്ടില്‍ ഒന്നു വിരല്‍ പതിപ്പിക്കുന്ന കാര്യം പോലും അന്‍പതു വര്‍ഷത്തേയ്ക്കു ബിജെപി മോഹിക്കേണ്ട. പെരിയാര്‍ മുന്നോട്ടുവെച്ച ദ്രാവിഡ രാഷ്ട്രീയം പറയാതെ ആര്‍ക്കും തമിഴ്‌നാട്ടില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിയില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanimozhi about Periyar statue controversy, Chennai, News, Politics, Criticism, Rajanikanth, BJP, Criticism, National.