Follow KVARTHA on Google news Follow Us!
ad

ഒരു ലോക്‌സഭാംഗത്തെയും ജയിപ്പിക്കാന്‍ കഴിയാത്ത കേരളത്തില്‍ ബിജെപിക്ക് നാല് രാജ്യസഭാംഗങ്ങള്‍; ഈ പരിഗണന കാട്ടി പാര്‍ട്ടി വളര്‍ത്തണമെന്ന് നിര്‍ദേശം

ലോക്‌സഭയിലക്ക് കേരളത്തില്‍ നിന്ന് ഒരാളെപ്പോലും തെരഞ്ഞെടുക്കാന്‍ ഇതുവരെ Thiruvananthapuram, Kerala, News, Lok Sabha, BJP, Politics, Rajya Sabha, Election, V.Muraleedaran, It's BJP's 4th MP from Kerala; but no Loksabha MPs from here.
തിരുവനന്തപുരം: (www.kvartha.com 16.03.2018) ലോക്‌സഭയിലക്ക് കേരളത്തില്‍ നിന്ന് ഒരാളെപ്പോലും തെരഞ്ഞെടുക്കാന്‍ ഇതുവരെ കഴിയാത്ത ബിജെപിക്ക് ഇവിടെ നിന്ന് രാജ്യസഭയിലേക്ക് നാല് പേരെ നല്‍കിയത് ചൂണ്ടിക്കാട്ടി സംഘടന ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര് നേതൃത്വത്തിന്റെ നിര്‍ദേശം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി കേരളത്തിനു നല്‍കുന്ന ഈ 'പരിഗണന' തന്നെയായിരിക്കണം മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്ന് എന്നാണ് നിര്‍ദേശമെന്നാണ് സൂചന.

അതേസമയം അല്‍ഫോണ്‍സ് കണ്ണന്താനത്തിനു പിന്നാലെ വി മുരളീധരനെയും കേന്ദ്ര സഹമന്ത്രിയാക്കിയേക്കും. സുരേഷ് ഗോപി, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, റിച്ചാര്‍ഡ് ഹേ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗങ്ങള്‍. മുരളീധരനെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നു തെരഞ്ഞെടുത്തതോടെയാണ് എണ്ണം നാലായത്. മുമ്പ് പദവി നല്‍കിയവരില്‍ മൂന്നുപേരും ബിജെപിക്കാരല്ല എന്നും ബിജെപിയുമായി സമീപകാലത്തു മാത്രം അടുത്ത അവരെ പരിഗണിച്ചപ്പോഴും ബിജെപിക്കാര്‍ ഒരു പരിഗണനയും കിട്ടാതെ നോക്കി നില്‍ക്കേണ്ടി വന്നു എന്നുമുള്ള വികാരം കേരള ഘടകത്തില്‍ ശക്തമായിരുന്നു. കണ്ണന്താനത്തെ സഹമന്ത്രിയാക്കിയതോടെ ഈ അമര്‍ഷം കൂടുതല്‍ ശക്തമായി. കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ പോലും കേരളത്തിലെ ബിജെപി ആദ്യം മടിച്ചുനിന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനേത്തുടര്‍ന്നാണ് അയഞ്ഞത്.

വി മുരളീധരനെ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കുമ്മനം രാജശേഖരനെ രാജ്യസഭാംഗവും കേന്ദ്ര മന്ത്രിയുമാക്കും എന്ന് ഇടയ്ക്ക് പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കുമെന്നു പ്രചരിച്ചത്. എന്നാല്‍ മുരളീധരനെ അപ്രതീക്ഷിതമായി രാജ്യസഭാംഗമാക്കുകയാണ് ചെയ്തത്. എബിവിപിയുടെ ദേശീയ സംഘടനാ സെക്രട്ടറിയും നെഹ്രു യുവകേന്ദ്ര ഡയറക്ടര്‍ ജനറലുമായി പ്രവര്‍ത്തിച്ചിട്ടുള്ള മുരളീധരന്‍ ആര്‍എസ്എസ് പ്രചാരക് ആണ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളയും മുരളീധരനും ഒരേകാലത്ത് എബിവിപിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളുമാണ്. ഇതൊക്കെയാണെങ്കിലും സ്ഥാനത്തിനു വേണ്ടി അങ്ങോട്ട് ആരെയും സമീപിച്ചില്ല എന്നതാണ്രേത മുരളീധരന് അനുകൂലമായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മല്‍സരിച്ച് അമ്പതിനായിരത്തോളം വോട്ടുകള്‍ നേടിയ മുരളീധരന്‍ ലോക്‌സഭയിലേക്ക് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും എന്ന സൂചന നിലനില്‍ക്കെയാണ് രാജ്യസഭാംഗമാകുന്നത്.

കേരളത്തില്‍ പുറമേയ്ക്കുള്ള കോലാഹലത്തിനപ്പുറം സംഘടനാപരമായി ബിജെപി ദുര്‍ബലമാണ് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത് മറികടക്കുന്നതിന് ഈ 'അധികപരിഗണന' ഉപയോഗപ്പെടുത്തണമെന്നാണ് സംസ്ഥാന ഘടകത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ ആദ്യ പ്രതിഫലനം ചെങ്ങന്നൂരില്‍ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Lok Sabha, BJP, Politics, Rajya Sabha, Election, V.Muraleedaran, It's BJP's 4th MP from Kerala; but no Loksabha MPs from here.