Follow KVARTHA on Google news Follow Us!
ad

കെ എസ് ഭഗവനേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു; ബംഗളൂരു പോലീസ്

ബംഗലൂരു: (www.kvartha.com 13.03.2018) സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രമുഖ എഴുത്തുകാരനും സ്വതന്ത്രചിNational, Gauri Lankesh, Murder
ബംഗളൂരു: (www.kvartha.com 13.03.2018) സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രമുഖ എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ കെ എസ് ഭഗവനേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ബംഗലൂരു പോലീസ്. ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായ ഹിന്ദു യുവ സേന നേതാവ് കെടി നവീന്‍ കുമാറിനെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നുവെന്നും പോലീസ്.

ഭഗവതിനെ കൊലപ്പെടുത്താനായി തോക്ക് സംഘടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് കുമാര്‍ അറസ്റ്റിലാകുന്നത്. ഫെബ്രുവരി 18നാണ് കുമാര്‍ അറസ്റ്റിലായത്. അന്ന് ഇയാളില്‍ നിന്നും അനധികൃത വെടിയുണ്ടകള്‍ പിടികൂടിയിരുന്നു.

National, Gauri Lankesh, Murder

കര്‍ണാടകയ്ക്ക് പുറത്തുനിന്നെത്തിയ കൊലയാളികള്‍ക്ക് ഗൗരി ലങ്കേഷിന്റെ വീടും പരിസരങ്ങളും കാണിച്ചുകൊടുത്തത് കുമാര്‍ ആണെന്ന് സംശയിക്കപ്പെടുന്നുണ്ട്. 2017 സെപ്റ്റംബര്‍ 5നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

കുമാറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ കുമാര്‍ അറിയിച്ചിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച നുണ പരിശോധന നടത്തുന്ന കാര്യത്തോട് കുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: He is suspected to have surveyed and pointed out Gauri Lankesh’s house to a group of killers who came from outside Karnataka to murder her. Gauri was killed outside her house in Bengaluru on September 5, 2017.

Keywords: National, Gauri Lankesh, Murder