» » » » » » സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് ഈന്തപ്പഴങ്ങളും ബിസ്‌ക്കറ്റും വെള്ളവും നല്‍കി മുംബൈക്കാര്‍

മുംബൈ: (www.kvartha.com 12.03.2018) എന്നും അവഗണിക്കപ്പെടുന്നവരാണ് കര്‍ഷകര്‍. എന്നാല്‍ ആ കര്‍ഷകരുടെ ശക്തിയും ഒത്തൊരുമയും കണ്ട് അന്തം വിട്ടിരിക്കുകയാണ് ഇന്ത്യയും ലോകവും. ഇതുവരെ കാണാത്ത ജനകീയ മുന്നേറ്റമാണ് കര്‍ഷക റാലിയിലൂടെ കര്‍ഷകര്‍ നേടിയെടുത്തിരിക്കുന്നത്.

മാര്‍ച്ച് 6ന് നാസിക്കില്‍ നിന്നും ആരംഭിച്ച കിസാന്‍ മാര്‍ച്ച് മുംബൈയില്‍ എത്തിയിരിക്കുകയാണ്. രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമാണ് ഇപ്പോള്‍ മുംബൈയില്‍ അരങ്ങേറുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സഭ നയിക്കുന്ന പ്രക്ഷോഭത്തിനും പ്രക്ഷോഭകാരികള്‍ക്കും മുംബൈക്കാരില്‍ നിന്നും വന്‍ സഹകരമാണ് ലഭിക്കുന്നത്.

National, Mumbai, Kissan March,

ഇന്ന് പുലര്‍ച്ചെ 5 മണിയോടെ 30,000 കര്‍ഷകര്‍ മുംബൈയിലെത്തി. ഇവരിപ്പോള്‍ ആസാദ് മൈതാനിയില്‍ തമ്പടിച്ചിരിക്കുകയാണ്. കാര്‍ഷീക വായ്പയും വൈദ്യുതി കുടിശ്ശിഖയും പൂര്‍ണമായും എഴുതിതള്ളണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ചോരയൊലിക്കുന്ന കാലുകളും ചളിപുരണ്ട ദേഹവുമായി മുംബൈയിലെത്തിയ കര്‍ഷകര്‍ക്ക് വെള്ളവും ഈന്തപ്പഴവും ബിസ്‌ക്കറ്റുകളും നല്‍കി മുംബൈക്കാര്‍ അവരെ വരവേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The protest march was organised by the farmers to demand a complete waiver of loans and electricity bills. They also demand Minimum Support Prices to be fixed as per Swaminathan Commission recommendations - according to which they should be paid one-and-a-half times the cost of production.

Keywords: National, Mumbai, Kissan March, 

About Kvartha Kappa

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal