» » » » » » » » » » രാഹുല്‍ ഈശ്വര്‍ പോലീസ് ചാരന്‍, സനാതന ധര്‍മ്മം പഠിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നു, താന്‍ ഇസ്ലാം മതം ഉപേക്ഷിക്കാന്‍ പോലീസ് ശ്രമം നടത്തി, വെളിപ്പെടുത്തലുമായി ഹാദിയ; അഖില എന്നുവിളിച്ച മാധ്യമപ്രവര്‍ത്തകന് ചുട്ടമറുപടിയും

കൊച്ചി: (www.kvartha.com 12.03.2018) സനാതന ധര്‍മ്മം പഠിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ പോലീസ് തൊഴുകൈകളോടെ നില്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പോലീസ് ചാരനാണെന്നും ഹാദിയ. രാഹുലിനെതിരായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പോലീസ് പക്ഷം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും ഹാദിയ പറഞ്ഞു.

കൗണ്‍സിലിങില്‍ തനിക്ക് പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മ്മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്കു മുന്നില്‍ പോലീസ് തൊഴുകൈകളോടെ നില്‍ക്കുകയായിരുന്നു. വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണ് അവര്‍. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നു വരെ അവര്‍ ചിത്രീകരിച്ചു. ഇനി ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഹാദിയ വ്യക്തമാക്കി.

Kerala, Kochi, News, Rahul Easwar, Police, Media, Controversy, Religion, Hadiya agaist Rahul Eshwar


'അഖില' എന്ന പേര് നിയമപരമായി മാറ്റിയോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ മുസ്ലീമാണെന്നും ഇഷ്ടപ്പെട്ട് സ്വീകരിച്ച പേര് 'ഹാദിയ'എന്നാണെന്നും, ഇനിയും എന്നെ അഖിലേ എന്ന് വിളിക്കണമെന്നുണ്ടോയെന്നുമായിരുന്നു മറുപടി. വിവാഹം സാധുവാക്കിയതിനു പിന്നാലെ മൂന്ന് ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച സേലത്തേക്ക് പോകുമെന്നും കോളജ് പഠനം തുടരുമെന്നും ഇനി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഹാദിയ ആവശ്യപ്പെട്ടു.

ഇസ്ലാം മതം ഉപേക്ഷിക്കാന്‍ പലരും പറഞ്ഞു. അത്തരം സാഹചര്യങ്ങള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിന്റെ പൊളിറ്റിക്‌സൊന്നും എനിക്ക് അറിയില്ലെന്നും ഞാന്‍ ഇസ്ലാം മതം പഠിച്ചുവെന്നും അത് ഇഷ്ടപ്പെട്ടുവെന്നും ഹാദിയ പറഞ്ഞു. മതംമാറ്റത്തില്‍ നിന്നും പിന്മാറ്റാന്‍ പലരും ശ്രമിച്ചുവെന്നും കൗണ്‍സിലിങ് എന്നപേരില്‍ നടന്നതത്രെയും ദുരനുഭവങ്ങളായിരുന്നുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Kochi, News, Rahul Easwar, Police, Media, Controversy, Religion, Hadiya agaist Rahul Eshwar

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal