Follow KVARTHA on Google news Follow Us!
ad

ഭരണം ആരുടെയും കുത്തകയല്ല, ജനങ്ങള്‍ തീരുമാനിക്കും; ബിജെപി വാണിരുന്ന യുപിയുടെ അവസ്ഥ പാഠം

ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിന്റെ വ്യത്യസ്ത തെരഞ്ഞെടുപ്പുകളിലെ ജനവിധികള്‍ ഏറെ കൗതുകകരം തന്നെയാണ്. പല നിലക്കും ജനാധിപത്യത്തിന്റെ പതനം അനുഭവിച്ചറിഞ്ഞArticle, BJP, Politics, Trending, UP, Government, Election, India, Abdulla KK Kumbala, Governance is not a monopoly for anyone; People will decide, Article
അബ്ദുല്ല കെ കെ കുമ്പള

(www.kvartha.com 17.03.2018) ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിന്റെ വ്യത്യസ്ത തെരഞ്ഞെടുപ്പുകളിലെ ജനവിധികള്‍ ഏറെ കൗതുകകരം തന്നെയാണ്. പല നിലക്കും ജനാധിപത്യത്തിന്റെ പതനം അനുഭവിച്ചറിഞ്ഞ നമുക്ക് ജനവിധികള്‍ നല്‍കുന്ന പാഠങ്ങള്‍ ഒരല്‍പ്പം ആശ്വാസവും ചിന്തനീയവുമാണ്. കാരണം ഓരോ തെരഞ്ഞെടുപ്പു കഴിഞ്ഞാലും നാം കേള്‍ക്കുന്നത് ഒരു വമ്പന്‍ അട്ടിമറിയുടെ ഞെട്ടിക്കുന്ന വിധികളാണ്. അഥവാ ജനങ്ങള്‍ സ്വബോധത്തോടെ ഓരോ തെരഞ്ഞെടുപ്പിനെയും ഏറ്റെടുക്കുന്നുവെന്നാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും അന്തമായി അനുകൂലിച്ച് അവരെത്തന്നെ അധികാരത്തില്‍ പിടിച്ചു നിര്‍ത്തുന്നില്ല. കുത്തകകളാക്കി വെച്ചിരുന്ന ഭരണങ്ങള്‍ പോലും ജനങ്ങളുടെ ധീരമായ ഇടപെടലുകള്‍ മൂലം തകര്‍ന്ന് തരിപ്പണമാവുന്നു. ഭരണത്തിലുണ്ടായിരുന്നവരെ പാടെ ഉന്മൂലനം ചെയ്ത് വിജയതരംഗങ്ങളും വിപ്ലവവും സൃഷ്ടിച്ചു കൊണ്ട് പല പാര്‍ട്ടികളും അധികാരത്തിലെത്തുന്നു.

നീണ്ട പത്തു വര്‍ഷത്തെ യു.പി.എ സര്‍ക്കാരിന്റെ കൂട്ടുകക്ഷി ഭരണത്തെ തകിടം മറിച്ചായിരുന്നു കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി ബി.ജെ.പി അധികാരത്തില്‍ വന്നത്. രാജ്യത്ത് ഇനി കൂട്ടുകക്ഷി ഭരണങ്ങള്‍ മാത്രമേയുണ്ടാവൂവെന്നും കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ലായെന്നുമൊക്കെയുള്ള നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിച്ച തെരഞ്ഞെടുപ്പു ഫലമായിരുന്നു അത്. അത് സംഭവിച്ചത് യു.പി.എ സര്‍ക്കാരിലുള്ള ജന വിശ്വാസം തകര്‍ന്നതു കൊണ്ടു മാത്രമാണ്. അതിനര്‍ത്ഥം ജനങ്ങള്‍ കാര്യബോധത്തോടെത്തന്നെ ഓരോ തെരഞ്ഞെടുപ്പിനെയും സമീപിക്കുന്നുവെന്നു തന്നെ.

തുടര്‍ന്നങ്ങോട്ടുള്ള രാജ്യത്തെ വിവിധ കോണുകളിലെ രാജ്യസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലൊക്കെയും കുത്തകകള്‍ തച്ചുടച്ചായിരുന്നു ബി.ജെ.പിയുടെ മുന്നേറ്റം. ഇത്രയും കാലം താമര വിരിയാത്ത, ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും മാറിമാറി അധികാരത്തിലെത്തുന്ന, ഭരണം ആര്‍ക്കും തീറെഴുതിക്കൊടുക്കാന്‍ ഒരുക്കമല്ലാത്ത നമ്മുടെ കേരളത്തിലും താമര വിരിയിക്കാന്‍ ബി.ജെപിക്ക് സാധിച്ചു.

അത് ത്രിപുരയിലെത്തുമ്പോള്‍ നീണ്ട 25 വര്‍ഷത്തെ കോണ്‍ഗ്രസ് ആധിപത്യത്തെ തുടച്ചു നീക്കിയായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയത്. അവിടെയും ഭരണം ആരുടെയും കുത്തകയല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പു ഫലം. കുത്തകയാണെന്ന് അമിത ആത്മവിശ്വാസം കൊണ്ട കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരം.

ഇതൊക്കെ വിളമ്പാന്‍ കാരണം കഴിഞ്ഞ ദിവസം വന്ന ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റി പറയാനാണ്. കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ പിന്തുണയോടെ അധികാരത്തിലിരുന്ന് ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ പരസ്യമായി അടിച്ചമര്‍ത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പായിരുന്നു ആ ഫലം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തില്‍ കയറിയ മണ്ഡലങ്ങളില്‍ വരെ നാണം കെട്ട തോല്‍വി വഴങ്ങേണ്ടി വന്നു ബി.ജെ.പിക്ക്.

അതെ, ജനങ്ങള്‍ എല്ലാം മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയതു മുതല്‍ ഇന്നുവരെ  മുസ്ലിംകള്‍ക്കെതിരെയുള്ള തന്റെ നിലപാടുകള്‍ പരസ്യമായി തുറന്നടിച്ച് അധികാര ദുര്‍വിനിയോഗം ചെയ്തവര്‍ക്ക് ജനം വിവേകത്തോടെ നല്‍കിയ മുന്നറിയിപ്പ്. ജനങ്ങള്‍ പറയാതെ പറഞ്ഞു, ഭരണം ആരുടെയും കുത്തകയല്ലായെന്ന്.

വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ പിയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയമില്ല. വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പും മറ്റും ഇനിയും ഒരുപാട് കുത്തകകള്‍ വലിച്ചെറിയും. നമുക്ക് പ്രതീക്ഷിക്കാം. ജനങ്ങള്‍ കാര്യബോധത്തോടെ ചിന്തിച്ച് യോജിച്ച നേതാക്കളെ വിജയിപ്പിച്ചെടുക്കുന്ന സുന്ദരമായ ജനാധിപത്യ സംവിധാനത്തിന്റെ തുടര്‍ച്ചയില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, BJP, Politics, Trending, UP, Government, Election, India, Abdulla KK Kumbala, Governance is not a monopoly for anyone; People will decide, Article
< !- START disable copy paste -->