» » » » » » » » » » » മദ്യലഹരിയില്‍ യുബെർ ടാക്സിക്കുള്ളിൽ യാത്രക്കാരിയായ യുവതിയെ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 13.03.2018) മദ്യലഹരിയില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗണ്ണൗര്‍ സ്വദേശിയും 22കാരനുമായ സഞ്ജീവ് സഞ്ജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബഹുരാഷ്ട്ര കമ്പനിയിലെ ഉപദേശകയായി ജോലി ചെയ്യുന്ന 29കാരിയെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Drunk man posing as Uber driver locks woman inside car,  harasses her, New Delhi, News, Crime, Criminal Case, Passenger, Police, Threatened, Complaint, National

ഹരിയാനയിലെ കുണ്ട് ലിയില്‍ നിന്നും രോഹിണിയിലെ വീട്ടിലേക്കാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ സ്ഥിരം പോകുന്ന വഴിയിലൂടെയല്ല ഡ്രൈവര്‍ കാര്‍ ഓടിക്കുന്നതെന്ന് മനസിലാക്കിയ യുവതി കാറില്‍ നിന്നും പുറത്തേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാറിന്റെ വാതിലുകള്‍ ആട്ടോമാറ്റിക്ക് സംവിധാനത്തില്‍ ലോക്ക് ചെയ്ത് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

പിന്നീട് തൊട്ടടുത്ത സിഗ്‌നലില്‍ വണ്ടി നിറുത്തിയപ്പോള്‍ യുവതി കാറിന്റെ ലോക്ക് തുറന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഡ്രൈവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

അതേസമയം സഞ്ജു തന്റെ കാര്‍ യൂബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drunk man posing as Uber driver locks woman inside car,  harasses her, New Delhi, News, Crime, Criminal Case, Passenger, Police, Threatened, Complaint, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal