Follow KVARTHA on Google news Follow Us!
ad

തെന്നിന്ത്യന്‍ താരം ശ്രിയ ശരണും റഷ്യക്കാരന്‍ കാമുകനും തമ്മിലുള്ള വിവാഹം മുംബൈയില്‍ വെച്ച് നടന്നതായി റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വിവാഹിതയായതായി റിപ്പോര്‍ട്ട്. കാമുകനായ chennai, News, Trending, Marriage, Religion, Family, Cinema, Entertainment, Actress, National, Social Network,
ചെന്നൈ: (www.kvartha.com 17.03.2018) തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വിവാഹിതയായതായി റിപ്പോര്‍ട്ട്. കാമുകനായ റഷ്യാക്കാരന്‍ ആന്‍ഡ്രേയ് കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ടെന്നീസ് താരമാണ് ആന്‍ഡ്രേയ് കൊഷ്ചീവ്.

സിനിമാ രംഗത്ത് നിന്ന് മനോജ് ബാജ് പേയിയും ഭാര്യ ഷബാന ആസ്മിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം സ്വകാര്യമായി ചടങ്ങുകളും നടന്നു. വിവാഹ വാര്‍ത്ത സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Drishyam Actress Shriya Saran Marries Russian Boyfriend Andrei Koscheev: Reports, Chennai, News, Trending, Marriage, Religion, Family, Cinema, Entertainment, Actress, National, Social Network

പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നതെന്നും മിഡ് ഡെ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ശ്രിയ വിവാഹ ചടങ്ങില്‍ ധരിച്ചത്. നേരത്തെ ശ്രിയയും കാമുകനും ഉദയ്പൂരില്‍ വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ താരം ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

Drishyam Actress Shriya Saran Marries Russian Boyfriend Andrei Koscheev: Reports, Chennai, News, Trending, Marriage, Religion, Family, Cinema, Entertainment, Actress, National, Social Network

ഇരുവരും തമ്മില്‍ ഏറെക്കാലമായി ഡേറ്റിംഗിലാണെന്നും വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കാനും ഇവര്‍ ശ്രമിച്ചിരുന്നില്ല.

ഡെറാഡൂണ്‍ സ്വദേശിനിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരനാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തെലുങ്കില്‍ ഗായത്രി , വീരഭോഗ വസന്ത രായലു എന്നീ ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

Keywords: Drishyam Actress Shriya Saran Marries Russian Boyfriend Andrei Koscheev: Reports, Chennai, News, Trending, Marriage, Religion, Family, Cinema, Entertainment, Actress, National, Social Network.