Follow KVARTHA on Google news Follow Us!
ad

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും കുറ്റകരമാക്കണമെന്ന ആവശ്യവുമായി യുവതി കോടതിയില്‍

ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും കുറ്റകരമാക്കണമെന്ന ആവശ്യവുമായി യുവതി New Delhi, News, Torture, Supreme Court of India, Parents, National,
ന്യൂഡല്‍ഹി: (www.kvartha.com 12.03.2018) ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും കുറ്റകരമാക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. മൂന്ന് കുട്ടികളുടെ മാതാവായ ഡെല്‍ഹി സ്വദേശിയായ സമീന ബീഗ(40) മാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് നിയമസാധുതയുള്ള ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരിയുടെ വാദം.

ബഹുഭാര്യത്വത്തിന്റെ ഇരയാണ് താനെന്ന് യുവതി പരാതിയില്‍ പറഞ്ഞു. മുസ്ലിം സമുദായത്തില്‍ ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ നിര്‍ദയമായ നിയമങ്ങള്‍ മൂലം നിരവധി പേരാണ് നരകയാതന അനുഭവിക്കുന്നതെന്നും യുവതി ഹരജിയില്‍ പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയും സാമൂഹ്യ പ്രവര്‍ത്തകയുമായ യുവതിക്ക് വേണ്ടി അര്‍ച്ചന പഥക് ദവെയാണ് കോടതിയില്‍ ഹാജരായത്.

Delhi Woman Moves SC For Criminalising Polygamy, Nikah-Halala, New Delhi, News, Torture, Supreme Court of India, Parents, National

1999ല്‍ ജാവേദ് അക്തറുമായുള്ള വിവാഹത്തില്‍ സമീനക്ക് രണ്ട് പുത്രന്മാരുണ്ടായി. ഇതിനിടെ ഭര്‍തൃവീട്ടില്‍ നിരന്തര പീഡനത്തിന് ഇരയായിരുന്ന സമീനയോട് ഇവര്‍ കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉപദ്രവം സഹിക്കാതായതോടെ സമീന വിവാഹമോചനത്തിന് കേസ് നല്‍കിയതോടെ ഭര്‍ത്താവ് മൊഴി ചൊല്ലിയതായി അറിയിച്ച് കത്തയക്കുകയായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന സമീന 2012ലാണ് റിയാസുദീനെ വിവാഹം കഴിച്ചത്. അതേസമയത്തു തന്നെ ആരിഫ എന്ന സ്ത്രീയുടെ ഭര്‍ത്താവുമായിരുന്നു റിയാസുദീന്‍. ഇയാളുടെ മകനെ ഗര്‍ഭം ധരിച്ച സമയത്താണ് റിയാസുദ്ദീന്‍ ഫോണിലൂടെ സമീനയെ മൊഴി ചൊല്ലിയത്. അന്നുമുതല്‍ മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയാണ് സമീന. സമാന രീതിയില്‍ ബുദ്ധിമുട്ടികള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.

വ്യത്യസ്ത തരം മതങ്ങളും അവര്‍ക്ക് വ്യത്യസ്ത വ്യക്തി നിയമങ്ങളും അനുവദിച്ചിട്ടുള്ള നാടാണ് ഇന്ത്യ. ഓരോ മതങ്ങളില്‍ പെട്ടവര്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് വ്യത്യസ്ത നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് തെറ്റല്ല. എന്നാല്‍ വ്യക്തിനിയമങ്ങള്‍ ഭരണഘടനാപരമായി സാധുതയുള്ളതും ഭരണഘടനാപരമായ സദാചാരം പിന്തുടരുന്നതും ആകണം. ഇവ ഭരണഘടനയുടെ 14, 15, 21എന്നീ അനുച്ഛേങ്ങള്‍ ലംഘിക്കുന്നതാവരുതെന്നും ഹരജിയില്‍ പറയുന്നു.

Keywords: Delhi Woman Moves SC For Criminalising Polygamy, Nikah-Halala, New Delhi, News, Torture, Supreme Court of India, Parents, National.