Follow KVARTHA on Google news Follow Us!
ad

അധികാരത്തിന്റെ അഹങ്കാരത്തില്‍ അന്ധത ബാധിച്ച മോഡി സര്‍ക്കാര്‍ സമൂഹത്തില്‍ വിഷം പരത്തുന്നു: കോണ്‍ഗ്രസിന്റെ വിജയം രാജ്യത്തിന്റെ മുഴുവന്‍ വിജയം, മോഡിയുടെ അഹങ്കാരത്തിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങില്ല, കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കും; ശുഭ പ്രതീക്ഷകളുമായി സോണിയാ ഗാന്ധി

കോണ്‍ഗ്രസിന്റെ വിജയം രാജ്യത്തിന്റെ മുഴുവന്‍ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര New Delhi, News, Politics, Prime Minister, Narendra Modi, Criticism, Election, Karnataka, Trending, National,
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2018) കോണ്‍ഗ്രസിന്റെ വിജയം രാജ്യത്തിന്റെ മുഴുവന്‍ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ലെന്നും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും സോണിയ അറിയിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

പാര്‍ട്ടിയുടെ വിജയം നമ്മുടെ ഓരോരുത്തരുടേതുമായിരിക്കും. ഇതിനായി ഒരുമനസോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കരുത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ എന്തായാലും കോണ്‍ഗ്രസ് നിറവേറ്റും. താന്‍ എങ്ങനെയാണ് രാഷ്ട്രീയത്തിലെത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയ്ക്ക് തന്നെ ആവശ്യമായ ഘട്ടത്തിലാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Congress Plenary Session Live Updates: Sonia Gandhi Says Modi Government Drunk On Power, Promises Were All Drama, New Delhi, News, Politics, Prime Minister, Narendra Modi, Criticism, Election, Karnataka, Trending, National

അധികാരത്തിന്റെ അഹങ്കാരത്തില്‍ അന്ധത ബാധിച്ച മോഡി സര്‍ക്കാര്‍ സമൂഹത്തില്‍ വിഷം പരത്തുകയാണ്. എന്നാല്‍ മോഡിയുടെ ഈ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നും ജനങ്ങളുടെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തുമെന്നും സോണിയ വ്യക്തമാക്കി. വിദ്വേഷ രഹിതമായ ഒരു ഇന്ത്യയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഇതിനായി എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിയുണ്ടാകില്ലെന്നും അതിന് അനുവദിക്കില്ലെന്നും പറഞ്ഞ നരേന്ദ്ര മോഡിയുടെ പ്രഖ്യാപനങ്ങളെല്ലാം അധികാരത്തിന് വേണ്ടിയുള്ള വെറും വാക്കാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം ഒന്നുകില്‍ അവഗണിക്കുകയോ അല്ലെങ്കില്‍ ദുര്‍ബലമാക്കുകയോ ആണ് മോഡി സര്‍ക്കാര്‍ ചെയ്തത്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനു കീഴില്‍ സാമ്പത്തിക പുരോഗതി അതിന്റെ ഔന്നത്യങ്ങളിലെത്തിയിരുന്നു. മോഡിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങള്‍ തുറന്നുകാട്ടും എന്നും സോണിയ പറഞ്ഞു.

ഏറ്റവും വെല്ലുവിളി നേരിടുന്ന സമയത്തു തന്നെ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു സോണിയ പ്രസംഗം ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടാകണം. പാര്‍ട്ടിക്കു വേണ്ടി എന്തു ചെയ്‌തെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട സമയമായി. പാര്‍ട്ടിക്കുള്ള ജനപിന്തുണ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ബോധ്യപ്പെടുത്തണം.

ഇന്ന് ഒരൊറ്റക്കാര്യം മാത്രമേ മനസ്സിലുണ്ടാകാന്‍ പാടുള്ളൂ, പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന്. പാര്‍ട്ടിയുടെ വിജയമെന്നതു രാജ്യത്തിന്റെ വിജയമാണ്. അതു നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. കോണ്‍ഗ്രസ് എന്നത് ഒരു രാഷ്ട്രീയനാമം മാത്രമല്ല, അതൊരു മുന്നേറ്റമാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കി കൊടുക്കണമെന്നും സോണിയ പറഞ്ഞു.

അതേസമയം ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനത്തില്‍ തീരുമാനമെടുത്തു. സമാനചിന്താഗതിക്കാരായ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യണം. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യരൂപീകരണമാണു പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം നിര്‍ദേശിച്ചത്.

Keywords: Congress Plenary Session Live Updates: Sonia Gandhi Says Modi Government Drunk On Power, Promises Were All Drama, New Delhi, News, Politics, Prime Minister, Narendra Modi, Criticism, Election, Karnataka, Trending, National.