Follow KVARTHA on Google news Follow Us!
ad

മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; ബി ജെ പിക്ക് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.ഐ.സി.സി New Delhi, Politics, BJP, Congress, Criticism, Trending, A.K Antony, News, National,
ന്യൂഡല്‍ഹി: (www.kvartha.com (17.03.2018) മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലാണ് ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ബി.ജെ.പിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് സ്‌നേഹത്തിന്റേയും സഹനത്തിന്റേയും രീതിയാണ് അവലംബിക്കുന്നതെന്നും പ്ലീനറി സമ്മേളനം ഉദ് ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.

രണ്ട് പ്രസംഗങ്ങളാണ് ഞാന്‍ നടത്തുക. ആമുഖ പ്രസംഗവും സമാപന പ്രസംഗവും. ഞാന്‍ നിങ്ങള്‍ എല്ലാവരുടേയും അഭിപ്രായങ്ങളും ആവശ്യങ്ങളും സശ്രദ്ധം കേള്‍ക്കും. എന്റെ ആമുഖ പ്രസംഗത്തില്‍ രണ്ട് കാര്യങ്ങളാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ബി.ജെ.പി വിദ്വേഷം വളര്‍ത്തുകയാണ്. ഇതിലൂടെ രാജ്യത്തെ വിഭജിക്കുകയുമാണ്. എന്നാല്‍, രാജ്യത്തെ ഒന്നിപ്പിച്ചു നിറുത്തുകയാണ് നമ്മുടെ ഉത്തരവാദിത്തം. ആ ജോലി നമുക്ക് ഒരുമിച്ച് നിറവേറ്റാം എന്ന് രാഹുല്‍ പറഞ്ഞു.

Congress plenary session LIVE UPDATES: Rahul Gandhi says ‘only our party can unite the nation’, New Delhi, Politics, BJP, Congress, Criticism, Trending, A.K Antony, News, National

രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്താനും മുന്നോട്ട് നയിക്കാനും കഴിയുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ വ്യക്തമാക്കി. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരെയും ഉള്‍ക്കൊണ്ടാണു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും. രാജ്യത്തെ ഒന്നിപ്പിക്കാനും മുന്നോട്ടു നയിക്കാനും ഈ ചിഹ്നത്തിന് (കോണ്‍ഗ്രസ് ചിഹ്നം) മാത്രമേ സാധിക്കൂ' എന്നും രാഹുല്‍ പറഞ്ഞു. എ.കെ.ആന്റണി അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തോടെയാണു ചര്‍ച്ചകള്‍ക്ക് തുടക്കമാകുക.

Congress plenary session LIVE UPDATES: Rahul Gandhi says ‘only our party can unite the nation’, New Delhi, Politics, BJP, Congress, Criticism, Trending, A.K Antony, News, National

പ്രതിപക്ഷ മഹാസഖ്യത്തിലൂടെ ബിജെപിയെ അധികാരത്തില്‍ നിന്നു താഴെയിറക്കുന്നതിനെപ്പറ്റിയാകും സമ്മേളനത്തിലെ ചര്‍ച്ചകള്‍. വികസനവും പുരോഗതിയും മുരടിപ്പിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയ്ക്കു തുടക്കമിടാന്‍ സമയമായെന്നു പാര്‍ട്ടി കരുതുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ തങ്ങള്‍ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകരിലേക്കു പകരാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.

ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു സമ്മേളനം. രാഷ്ട്രീയ, കാര്‍ഷിക പ്രമേയങ്ങളുടെ അവതരണവും ചര്‍ച്ചയുമാണ് ഇനി നടക്കുക. വി.ഡി.സതീശന്‍ എംഎല്‍എ, തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

രാഷ്ട്രീയപ്രമേയം

പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരായ ആഹ്വാനം പ്രതീക്ഷിക്കാം. അഴിമതിയുടെ സംരക്ഷകരാണു ബിജെപിയെന്നു സംശയമില്ലാതെ പറയണമെന്നാണു വിഷയനിര്‍ണയ സമിതിയില്‍ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍ദേശിച്ചത്. ലോക്പാല്‍ ബില്‍ പാസാക്കാത്തതിലൂടെ വെളിപ്പെടുന്നതും ഇതാണ്. യുവാക്കള്‍ക്കു മുന്‍തൂക്കം നല്‍കുന്ന നയനിലപാടുകള്‍ക്കു പാര്‍ട്ടി പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക പ്രമേയം

കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളുകയും താങ്ങുവിലകള്‍ ക്രമാനുഗതമായി വര്‍ധിപ്പിക്കുകയും ചെയ്തപ്പോള്‍ ബിജെപി കര്‍ഷകരെ കടത്തില്‍ മുക്കുന്നുവെന്നു വിലയിരുത്തല്‍. കര്‍ഷക ആത്മഹത്യ പെരുകുന്നു. ഫിഷറീസ് മന്ത്രാലയം വേണം, തീരദേശനിയന്ത്രണ നിയമം ഭേദഗതി ചെയ്യണം, മത്സ്യത്തൊഴിലാളികള്‍ക്കു പലിശരഹിത വായ്പ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ കെ.സി.വേണുഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രമേയം

കോണ്‍ഗ്രസിന്റെ നയങ്ങള്‍ 14 കോടി പാവങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാന്‍ സഹായിച്ചു. ജിഎസ്ടിയും നോട്ട് റദ്ദാക്കലും ഏല്‍പിച്ച ആഘാതത്തില്‍നിന്നു കരകയറാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ല. യുപിഎ കൊണ്ടുവന്നതു സാമൂഹ്യസുരക്ഷാ പദ്ധതികളാണ്. അതേസമയം, ബിജെപിയുടെ നയം കോര്‍പറേറ്റ് പ്രീണനം.

വിദേശകാര്യ പ്രമേയം

വിദേശകാര്യ നയത്തിലെ പോരായ്മകള്‍ സുവ്യക്തം. അയല്‍ക്കാരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ സര്‍ക്കാരാനായിട്ടില്ല. വിദേശനയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൈവരിച്ച നേട്ടങ്ങള്‍ കൈമോശം വന്നിരിക്കുന്നു.

കേരളത്തില്‍നിന്ന് 500 പ്രതിനിധികള്‍

എഐസിസി പ്ലീനറി സമ്മേളനത്തില്‍ കേരളത്തില്‍നിന്നു പങ്കെടുക്കുന്നത് അഞ്ഞൂറോളം പ്രതിനിധികള്‍. 65 എഐസിസി അംഗങ്ങള്‍ ഉള്‍പ്പെടെയാണിത്. മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പെട്ട സംഘമാണു കേരളത്തില്‍നിന്ന് എത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress plenary session LIVE UPDATES: Rahul Gandhi says ‘only our party can unite the nation’, New Delhi, Politics, BJP, Congress, Criticism, Trending, A.K Antony, News, National.