» » » » » » » » ഗള്‍ഫ് ജോലി; പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫ്ക്കറ്റില്‍ മാറ്റം വരുത്താന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി, നടപടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സബ്മിഷനില്‍

തിരുവനന്തപുരം:(www.kvartha.com 13/03/2018) വിദേശത്ത് ജോലി തേടി പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നല്‍കിവരുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമായ മാറ്റം വരുനത്തുന്നതിന് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന യു എ യി സര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച് നിരവധി അപേക്ഷകളാണ് പോലീസ് സ്‌റ്റേഷനുകളില്‍ വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജില്ലാ പോലീസ് മേധാവികളുടെ ഓഫിസുകളില്‍ നിന്നും പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന് പി സി സി ജോലി കിട്ടി വിദേശത്തേക്ക് പോകുന്നവരെ വിഷമത്തിലാക്കിയിരിക്കുന്നതായി എന്‍ എ നെല്ലിക്കുന്ന് സബ്മിഷനിലൂടെ പറഞ്ഞു. നിലവില്‍ കേസില്ലാത്ത ഒരാളായിരിക്കണം ജോലിയില്‍ നിയമിക്കപ്പെടുന്നത് എന്നതാണ് വിദേശങ്ങളിലെ സര്‍ക്കാരുടേയും തൊഴിലുടമകളുടോയും ഉദ്ദേശം.

News, Thiruvananthapuram, Kerala, Chief Minister, MLA, Police, N A Nellikunnu, Chief minister order to DGP to change police clearance Certificate


എന്നാല്‍ പി സി സിയില്‍ നിലവില്‍ കേസില്ലാ എന്ന് മാത്രം എഴുതിയാല്‍ മതിയാകുന്നിടത്ത് മുമ്പ് നിലവിലുണ്ടായിരുന്ന കേസുകളെകുറിച്ചുള്ള വിവരങ്ങളും പരാമര്‍ശിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലും മറ്റും പങ്കെടുത്ത് പ്രതികളായി കേസുകളുണ്ടാവും പ്രസതുത കേസ് കോടതികളില്‍ തീര്‍ന്നതും ശിക്ഷിക്കപെടാതെ വിട്ടതുമായിരിക്കും പക്ഷെ ഇത്തരം കേസുകളുടെ വിശദാംശങ്ങളും പി സി സിയില്‍ പരാമര്‍ശിക്കുന്നു. ഇതു മൂലം നിരവധി തൊഴിലന്വേഷകര്‍ക്ക് അവസരം നഷ്ടപെടുന്നതായാണ് പരാതി. നിരവധി കേസുകളില്‍ പ്രതിയായ വന്‍ കുറ്റവാളികളെയാണോ തങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതെന്ന് ഭീതിയും ഉല്‍കണ്ഠയും തൊഴിലുടമകളില്‍ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ അര്‍ഹരായ പലര്‍ക്കും അകാരണമായി ജോലി നിഷേധിക്കപ്പെടുന്നുണ്ടെന്നും എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷനില്‍ ഉന്നയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Chief Minister, MLA, Police, N A Nellikunnu, Chief minister order to DGP to change police clearance Certificate

About KVartha San

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal