Follow KVARTHA on Google news Follow Us!
ad

ചെങ്ങന്നൂരില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തെങ്കിലും എത്തിയേ തീരൂ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ ജയിക്കാThiruvananthapuram, News, Politics, BJP, Congress, CPM, Religion, NSS, BDJS, Kerala, Trending,
തിരുവനന്തപുരം: (www.kvartha.com 13.03.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ ജയിക്കാനായില്ലെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനം രണ്ടാം സ്ഥാനമെങ്കിലും ആക്കാന്‍ ബിജെപി തീവ്രശ്രമം തുടങ്ങി. ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദമാണ് ഇക്കാര്യത്തിലുള്ളത്. രണ്ടായിരത്തിലധികം വോട്ടുകള്‍ മാത്രമാണ് 2016ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തു വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥും മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ളയും തമ്മിലുണ്ടായിരുന്നത്.

എന്നാല്‍ ബിഡിജെഎസിന്റെ പിന്തുണ അന്ന് ബിജെപിക്കുണ്ടായിരുന്നു. മാറിയ സാഹചര്യത്തില്‍ അതിനു പകരമായി എന്‍എസ്എസ് വോട്ടുകളില്‍ ഒരു ഭാഗം ലഭിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ച ഒഴിവിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മത്സരിപ്പിക്കുന്നത് നായര്‍ സ്ഥാനാര്‍ത്ഥിയെയല്ല എന്നു ചൂണ്ടിക്കാട്ടാന്‍ ബിജെപി ശ്രമിക്കുമെന്നാണ് സൂചന.

Chengannur: BJP is fighting for getting even Second space, Thiruvananthapuram, News, Politics, BJP, Congress, CPM, Religion, NSS, BDJS, Kerala, Trending

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡി വിജയകുമാറിനെ മുമ്പ് ശോഭനാ ജോര്‍ജിനു വേണ്ടി കോണ്‍ഗ്രസ് തഴഞ്ഞതാണ് എന്ന വികാരം യുഡിഎഫിന് സഹായകമാകുമെന്നും അത് തങ്ങള്‍ക്കു ലഭിക്കേണ്ട ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നുമുള്ള ആശങ്കയും ബിജെപിക്കുണ്ട്.

അതേസമയം, ഇത്തവണ ഉറപ്പായും ശ്രീധരന്‍ പിള്ള ജയിക്കും എന്നാണ് പുറമേയ്ക്ക് ബിജെപി പ്രചരിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ നിലവിലെ സംസ്ഥാന സമിതി പിരിച്ചുവിടും എന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ താക്കീത് ചെയ്തുവെന്ന് ഇടയ്ക്കു വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതിനു സ്ഥിരീകരണമില്ല. ഒരു മണ്ഡലത്തില്‍ മാത്രമായി നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാനത്തെ ബിജെപിയുടെ മുഴുവന്‍ സംഘടനാ ശേഷിയും ചെങ്ങന്നൂരിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമം. അമിത് ഷാ, സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ മണ്ഡലത്തിലെത്തും.

അതിനിടെ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആര്‍എസ്എസിനെ ഉപയോഗിച്ചു സജീവമാക്കിയ ബിജെപി സംഘടനാ സംവിധാനം ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ മിക്കയിടങ്ങളിലും ഇപ്പോള്‍ ദുര്‍ബലമാണെന്ന സൂചന ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെയുണ്ട്. അത് മറികടക്കാന്‍ പ്രാദേശിക തലം മുതല്‍ ശ്രമം തുടങ്ങാനാണ് പരിപാടി.

Keywords: Chengannur: BJP is fighting for getting even Second space, Thiruvananthapuram, News, Politics, BJP, Congress, CPM, Religion, NSS, BDJS, Kerala, Trending.