Follow KVARTHA on Google news Follow Us!
ad

പട്ടാളജോലി വാഗ്ദാനം,തട്ടിപ്പ്: മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് മൂന്ന് കേസുകള്‍കൂടി News, Payyannur, Kannur, Kerala, Cheating, Case, Accused, Complaint,
പയ്യന്നൂര്‍:(www.kvartha.com 17/03/2018) സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് മൂന്ന് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേരില്‍ നിന്നായി 60,000 രൂപ വീതം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ ഉണ്ണിയുടെ മകന്‍ പി.വി.സനീഷ്, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ ബൈജുവിന് വേണ്ടി പയ്യന്നൂര്‍ കൊറ്റിയിലെ ഉഷ ശ്രീനിവാസന്‍, രാമന്തളി കാരന്താട് സ്വദേശി സി.എം.അരുണ്‍ എന്നിവരുടെ പരാതിയിലാണ് കേസ്.

2014 നവംബര്‍ മാസത്തിലും അതിനടുത്ത ദിവസങ്ങളിലുമായി സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്നും അറുപതിനായിരം രൂപ വീതം വാങ്ങി വഞ്ചിച്ചതായാണ് പരാതിയി. പട്ടാളത്തിലും ബിഎസ്എഫിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ സംഭവത്തില്‍ പ്രതിയായ ചീമേനി ക്ലായിക്കോട്ടെ തോളൂര്‍ ഹൗസില്‍ ടി.വി.ബൈജു(32)വിനെ എറണാകുളത്ത് വെച്ച് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിഅറസ്റ്റ് ചെയ്തിരുന്നു.

News, Payyannur, Kannur, Kerala, Cheating, Case, Accused, Complaint, Cheating ; More case Against accused


ഇതു സംബന്ധിച്ച് പ്രതിയുടെ ഫോട്ടോയുള്‍പ്പെടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പത്ത് വര്‍ഷത്തോളം സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ബൈജു ജോലിയുപേക്ഷിച്ച് മുങ്ങുകയായിരുന്നു. അതിന് ശേഷമാണ് പട്ടാളത്തിലെ അനുഭവ സമ്പത്തില്‍ ഇയാള്‍ ഉദ്യോഗാര്‍ഥികളെ വലയിലാക്കി പണം തട്ടിയത്.സ്വന്തം വീടുമായി ബന്ധമില്ലാതെ കഴിയുന്ന ഇയാള്‍ മാസങ്ങളോളം പയ്യന്നൂരിലെ ലോഡ്ജിലും താമസിച്ചിരുന്നു. തട്ടിയെടുക്കുന്ന പണംകൊണ്ട് ആര്‍ഭാടമായി കഴിയുന്നതിനിടയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Cheating, Case, Accused, Complaint, Cheating ; More case Against accused