Follow KVARTHA on Google news Follow Us!
ad

നിഷ ജോസ് കെ മാണി പെട്ടു; ഡി ജി പിക്ക് വിശദമായ പരാതി നല്‍കി ഷോണ്‍ ജോര്‍ജ്, പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്ന വ്യക്തി താനാണോ എന്ന് നിഷ തന്നെ പറയണം

ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന കെ എം മാണിയുടെ മരുമകളും ജോസ് കെ മാണിയുടെKottayam, News, Politics, Trending, Controversy, Complaint, Social Network, Kerala,
കോട്ടയം: (www.kvartha.com 17.03.2018) ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന കെ എം മാണിയുടെ മരുമകളും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണിയുടെ പുസ്തകമുണ്ടാക്കിയ വിവാദം അത്ര പെട്ടെന്നൊന്നും കെട്ടടങ്ങില്ല. പുസ്തകത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പി.സി ജോര്‍ജിന്റെ മകനും കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജ് പരാതിയുമായി രംഗത്തെത്തിയിരിക്കയാണ്. ഡി.ജി.പിക്കും കോട്ടയം എസ്.പിക്കുമാണ് ഷോണ്‍ പരാതി നല്‍കിയത്.

പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തി താനാണോ എന്ന് നിഷ പറയണം, അല്ലെങ്കില്‍ ഈ വ്യക്തി ആരെന്ന് വ്യക്തമാക്കണം, ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഷോണ്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Book controversy: Shone George to lodge complaint, Kottayam, News, Politics, Trending, Controversy, Complaint, Social Network, Kerala.

ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം നിഷ വ്യക്തമാക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്റെ ആരോപണം വിവാദമായിരുന്നു. പേര് തുറന്ന് പറയാന്‍ നിഷ തയ്യാറായില്ലെങ്കിലും നല്‍കിയ സൂചനകള്‍ പി.സി ജോര്‍ജിന്റെ മകനെ ഉദ്ദേശിച്ചായിരുന്നു. പരാമര്‍ശത്തിനെതിരെ കേസ് നല്‍കുമെന്ന് പി.സി ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമാണ് നിഷ ജോസിന്റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Book controversy: Shone George to lodge complaint, Kottayam, News, Politics, Trending, Controversy, Complaint, Social Network, Kerala.