Follow KVARTHA on Google news Follow Us!
ad

രണ്ടിലയെ താമര തണ്ടോട് ചേര്‍ത്തുവെയ്ക്കാന്‍ ബിജെപി കച്ചകെട്ടി ഇറങ്ങുന്നു; കെ എം മാണിയുമായി നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് എല്‍ ഡി എഫില്‍ എടുത്തില്ലെങ്കില്‍ ബി ജെ പിയില്‍ ചേരുമെന്ന് അഭ്യൂഹം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. Kottayam, News, Kerala Congress (m), BJP, Politics, Meeting, Election, Media, Kerala, Trending,
കോട്ടയം: (www.kvartha.com 17.03.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുമായി ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച. ബിജെപി മുന്‍ പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ഞായറാഴ്ച കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

BJP leaders meet K M Mani, Kottayam, News, Kerala Congress (m), BJP, Politics, Meeting, Election, Media, Kerala, Trending

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായും വിവരമുണ്ട്.

Keywords: BJP leaders meet K M Mani, Kottayam, News, Kerala Congress (m), BJP, Politics, Meeting, Election, Media, Kerala, Trending.