Follow KVARTHA on Google news Follow Us!
ad

ശുഐബ് വധക്കേസില്‍ സിപിഎം സിബിഐ അന്വേഷണം ഭയക്കുന്നത് യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകുമെന്നതിനാല്‍; കൊല നടത്തി ഒരു മണിക്കൂറിനുള്ളില്‍ മട്ടന്നൂരില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നു: ബെന്നി ബെഹന്നാന്‍

ശുഐബ് വധക്കേസില്‍ സിപിഎം സിബിഐ അന്വേഷണം ഭയക്കുന്നത് യഥാര്‍ത്ഥ പ്രതികള്‍ Kerala, kasaragod, Murder, CPM, Kannur, Congress, Politics, CBI, Accused,Benni Behanan on Shuaib murder case
കാസര്‍കോട്:  (www.kvartha.com 12.03.2018) ശുഐബ് വധക്കേസില്‍ സിപിഎം സിബിഐ അന്വേഷണം ഭയക്കുന്നത് യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകുമെന്നതിനാലാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബെഹന്നാന്‍ കുറ്റപ്പെടുത്തി. കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുഐബിനെ കൊലപ്പെടുത്തി ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മട്ടന്നൂരില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഇതേകുറിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം ഉന്നതങ്ങളിലേക്ക് നീളുന്നതു കൊണ്ടാണ് സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത്. കേസിലെ മുഖ്യപ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് ശരിയാണോയെന്ന് ബെന്നി ബെഹന്നാന്‍ ചോദിച്ചു.


ശുഐബിന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത് കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണമെന്നാണ്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ കൊണ്ട് കൊലപാതകം നടത്തിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അതാരാണെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ഇക്കയായിരിക്കണം ഈ രാഷ്ട്രീയ കൊലപാതകത്തിന്റെ അവസാനത്തെ ഇരയെന്നായിരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സഹോദരി ആവശ്യപ്പെട്ടത്. ഹൈക്കോടതി പോലും ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ സിംഗിള്‍ ബെഞ്ചില്‍ നിന്നും പ്രാധാന്യം കണക്കിലെടുത്ത് ഡിവിഷന്‍ ബെഞ്ചിന് കൈമാറുകയായിരുന്നു. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതി വരെ പോകുന്നത് എന്തോ സിപിഎം ഭയപ്പെടുന്നുണ്ടെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, kasaragod, Murder, CPM, Kannur, Congress, Politics, CBI, Accused,Benni Behanan on Shuaib murder case