Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോയുടെ തുടര്‍വികസനം പൂര്‍ണമായും സ്തംഭിച്ചു, വാട്ടര്‍ മെട്രോയും ഉപേക്ഷിച്ചു: ബെന്നി ബെഹന്നാന്‍

യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ തുടര്‍വികസനം പൂര്‍ണമായും സ്തംഭിച്ചതായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെKerala, kasaragod, News, Politics, Kochi Metro, CPM, Congress, Benni Behanan against Govt on Kochi Metro and Water Metro
കാസര്‍കോട്: (www.kvartha.com 12.03.2018) യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ തുടര്‍വികസനം പൂര്‍ണമായും സ്തംഭിച്ചതായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹന്നാന്‍ കുറ്റപ്പെടുത്തി. കൊച്ചി മെട്രോയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനവും ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇ ശ്രീധരന്‍ പോലും പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

നഷ്ടത്തിലാണെന്ന് പറഞ്ഞാണ് കൊച്ചി മെട്രോയുടെ തുടര്‍വികസനം ഉപേക്ഷിച്ചിരിക്കുന്നത്. 10 വര്‍ഷക്കാലത്തേക്ക് ഒരു മെട്രോയും ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ ഭാഗമായി കാക്കനാട്ട് മെട്രോ സിറ്റി നിര്‍മിക്കുന്നതിന് 36 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. ഇവിടെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉള്‍പെടെ നിര്‍മിച്ച് മെട്രോയുടെ വരുമാനം കൂട്ടാനുള്ള നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. പതിനേഴര ഏക്കര്‍ സ്ഥലം ഇതിനായി മാറ്റി വെച്ചിരുന്നു. ഇതുവരെ സ്ഥലത്തിന്റെ പോക്കുവരവ് പോലും നടത്തിയിട്ടില്ല.



ജില്ലാ ആസ്ഥാനമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കാക്കനാട്ടേക്ക് മെട്രോ നീട്ടുന്നതോടെ പദ്ധതി വലിയ വിജയത്തിലേക്ക് നീങ്ങുമായിരുന്നു. കൊച്ചി മെട്രോയുടെ ഭാഗമായുള്ള വാട്ടര്‍ മെട്രോ പദ്ധതിക്കു വേണ്ടിയും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ശ്രീധരനെ മുമ്പ് കൊച്ചി മെട്രോയുടെ പദ്ധതിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പോകുന്നുവെന്ന അഭ്യൂഹം ഉണ്ടായപ്പോള്‍ സിപിഎം നേതാവ് പി രാജീവന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഒടുവിലത്തെ കണ്ണിയായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ശ്രീധരന്‍ മുഖ്യമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിട്ടും അനുമതി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും ബെന്നി ബെഹന്നാന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, kasaragod, News, Politics, Kochi Metro, CPM, Congress, Benni Behanan against Govt on Kochi Metro and Water Metro