» » » » » » » » » യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ബി ബാബു പ്രസാദ് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 12.03.2018) യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ബി ബാബു പ്രസാദ് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറി ബാബു പ്രകാശിനാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സഭാകക്ഷി നേതാവ് എം കെ മുനീര്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, എം എല്‍ എമാരായ കെ സി ജോസഫ്, അടൂര്‍ പ്രകാശ്, വി ഡി സതീശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.മുന്‍ എംഎല്‍എ കൂടിയാണ് ബാബു പ്രസാദ്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയ അദ്ദേഹം 1971 ല്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്‌യു കാര്‍ത്തികപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി, മാവേലിക്കര താലൂക് ജനറല്‍ സെക്രട്ടറി, മാവേലിക്കര ബിഷപ് മൂര്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍, കെഎസ്‌യു ആലപ്പുഴ ജില്ലാ സെക്രട്ടറി, കെഎസ്‌യു സംസ്ഥാന ഉപാദ്ധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതി അംഗം, കെപിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, News, UDF, Election, Politics, MLA, Adv. B Babu Prasad filed nomination to the Rajya Sabha

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal