Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശില്‍ നിന്നുള്ള യാത്രാവിമാനം കാഠ്മണ്ഡു വിമാനത്താവളത്തില്‍ തകര്‍ന്നുവീണു; 8 മരണം

ബംഗ്ലാദേശില്‍ നിന്നുള്ള യാത്രാവിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാNew Delhi, News, Flight collision, Nepal, Airport, Injured, Accidental Death, National,
ന്യൂഡല്‍ഹി: (www.kvartha.com 12.03.2018) ബംഗ്ലാദേശില്‍ നിന്നുള്ള യാത്രാവിമാനം നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച രാവിലെയാണു സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്കു നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു.

Bodies Recovered as US-Bangla Flight Carrying 71 Crashes Near Kathmandu Airport, New Delhi, News, Flight collision, Nepal, Airport, Injured, Accidental Death, National

വിമാനത്തില്‍ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേപ്പാള്‍ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു.

അതിനിടെ, അപകടത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍നിന്നെത്തിയതാണു വിമാനം എന്നാണു റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്- ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം അപകടത്തെ തുടര്‍ന്നു വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നു വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തില്‍നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bodies Recovered as US-Bangla Flight Carrying 71 Crashes Near Kathmandu Airport, New Delhi, News, Flight collision, Nepal, Airport, Injured, Accidental Death, National.