Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായുള്ള എഞ്ചിന്‍ തകരാറുകള്‍; പറക്കല്‍ അനുമതി നിഷേധിച്ചത് ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ 65 വിമാനങ്ങള്‍ക്ക്; വിമാനങ്ങള്‍ റദ്ദാക്കിയതോടെ വിമാന താവളത്തില്‍ കുടുങ്ങിയത് യാത്ര ചെയ്യാനെത്തിയ നിരവധിപേര്‍

തുടര്‍ച്ചയായുള്ള എഞ്ചിന്‍ തകരാറുകളെ തുടര്‍ന്ന് 11 എയര്‍ബസ് എ320 നിയോNew Delhi, Mumbai, Business, News, Flights, Airport, Passengers, Website, Report, National,
ന്യൂഡല്‍ഹി/മുംബൈ: (www.kvartha.com 13.03.2018) തുടര്‍ച്ചയായുള്ള എഞ്ചിന്‍ തകരാറുകളെ തുടര്‍ന്ന് 11 എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ അടിയന്തിരമായി നിലത്ത് ഇറക്കിയതോടെ വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചത്.

ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ് ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ് സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ആകെ 65 ഓളം വിമാന സര്‍വീസുകളെയാണ് ഈ തീരുമാനം ബാധിക്കുന്നതെന്നാണ് വിവരം.

 Day after DGCA grounds planes with faulty engines, IndiGo, GoAir cancel 65 flights, New Delhi, Mumbai, Business, News, Flights, Airport, Passengers, Website, Report, National

ഇ.എസ്.എന്‍. 450 സീരിയല്‍ നമ്പറിലുള്ള എഞ്ചിനുകള്‍ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അത്തരത്തിലുള്ള വിമാനങ്ങള്‍ക്ക് ഫെബ്രുവരി ഒമ്പതിനുതന്നെ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഇ.എ.എസ്.എ.) ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എഞ്ചിന്‍ തകരാറുകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. അത്തരം എഞ്ചിനുകളുള്ള വിമാനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഡി.ജി.സി.എ. വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ് നടത്തുന്നത്. പലതും കണക്ഷന്‍ ഫ് ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.

ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളുരു, പട്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. എന്നാല്‍ റദ്ദാക്കിയ വിമാനങ്ങള്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് എ320 നിയോ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡി.ജി.സി.എ.യുടെ തീരുമാനം. പ്രാറ്റ്, വിറ്റ്‌നി സീരീസുകളില്‍പ്പെട്ട എഞ്ചിനുകളുള്ള വിമാനങ്ങളാണ് താഴെയിറക്കിയത്.

കമ്പനികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അടിയന്തരമായിത്തന്നെ സാഹചര്യം പരിശോധിക്കുമെന്നും ഡി.ജി.സി.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ രാവിലെ വ്യക്തമായിരുന്നെങ്കിലും അതുണ്ടായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Day after DGCA grounds planes with faulty engines, IndiGo, GoAir cancel 65 flights, New Delhi, Mumbai, Business, News, Flights, Airport, Passengers, Website, Report, National.