Follow KVARTHA on Google news Follow Us!
ad

1765 എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കുമെതിരെ 3,816 ക്രിമിനല്‍ കേസ്

ന്യൂഡല്‍ഹി: (www.kvartha.com 12.03.2018) ആയിരത്തി എഴുനൂറ്റി അറുപത്തിയഞ്ച് എം പിമാര്‍ക്കും എം. എല്‍ എമാര്‍ക്കുമെതിരെ 3816 ക്രിമിനല്‍ കേസുകളുണ്ടെന്ന് National, MLA, MP
ന്യൂഡല്‍ഹി: (www.kvartha.com 12.03.2018) ആയിരത്തി എഴുനൂറ്റി അറുപത്തിയഞ്ച് എം പിമാര്‍ക്കും എം. എല്‍ എമാര്‍ക്കുമെതിരെ 3816 ക്രിമിനല്‍ കേസുകളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. 23 ഹൈക്കോടതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ കേസുകള്‍ ഉള്‍പ്പെടുത്താതെയാണ് ഇത്.

National, MLA, MP

ജനപ്രതിനിധികളുടെ ക്രിമിനല്‍ കേസ് എണ്ണത്തില്‍ മുന്‍പന്തിയില്‍ യുപിയാണ്. 248 ജനപ്രതിനിധികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ 565 ആണ്. കേരളത്തിനാണ് രണ്ടാം സ്ഥാനം. 114 എം എല്‍ എമാര്‍ക്കെതിരെ 533 കേസുകളാണ് നിലവില്‍ ഉള്ളത്. തമിഴ്‌നാട്ടില്‍ 178 ജനപ്രതിനിധികള്‍ 402 കേസില്‍ പ്രതികളാണ്. അതേസമയം മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരെ ഒരു കേസുപോലുമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Twenty three High Courts, seven legislative assemblies and 11 governments had provided the details. Lok Sabha Secretariat, Rajya Sabha Secretariat and five legislative assemblies said they don’t have any information, while two governments and five other legislative assemblies informed they had forwarded the reference further.

Keywords: National, MLA, MP