» » » » » » » » » » » » കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി

കണ്ണൂർ:  (www.kvartha.com 13.03.2018) കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി. ഉപഭോക്താക്കളെ വലച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബി എസ് എന്‍ എല്‍ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ എക്‌സ് ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍പ്രവാഹമായിരുന്നു

3ജി സര്‍വീസ് പെട്ടെന്ന് നിലച്ചപ്പോള്‍ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമേ തടസ്സം നേരിട്ടിട്ടുള്ളുവെന്നും കേരളത്തില്‍ മൊത്തത്തിലുള്ള നെറ്റ് വര്‍ക്കിംഗ് തകരാറാണെന്നുമായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ അനൗദ്യോഗിക വിശദീകരണം.

ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ പലതരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഉപഭോക്താക്കളെ വലച്ച് ബി എസ് എന്‍ എല്‍ മൊബൈൽ ഡാറ്റാ സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചത്.

അതേസമയം ഒരു മണിക്കൂറിന് ശേഷം സര്‍വീസ് പുന:സ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ കണ്ണൂര്‍ ജി.എം ഓഫീസ് അധികൃതര്‍ കെവാര്‍ത്തയോട് പറഞ്ഞു.


Keywords: BSNL 3G breaks down in Kerala, Thiruvananthapuram, News, Business, Internet, Technology, Mobile, Kannur, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal