Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ സെല്‍ഫി ദുരന്തം തുടരുന്നു; തോക്കുചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ യുവാവിന് വെടിപൊട്ടി ദാരുണാന്ത്യം

രാജ്യത്ത് സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഡെല്‍ഹിയില്‍ തോക്ക് New Delhi, News, Trending, Gun attack, Police, Friends, Allegation, Family, National,
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2018) രാജ്യത്ത് സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഡെല്‍ഹിയില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് സംഭവം.ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.

ഇരുപത്തിരണ്ടുകാരനായ വിജയ് ആണ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചത്. ഡെല്‍ഹി വിജയ് വിഹാര്‍ സ്വദേശിയാണ് വിജയ്. സുഹൃത്തുക്കളോടൊപ്പമാണ് വിജയ് തോക്ക് ചൂണ്ടിക്കൊണ്ട് സെല്‍ഫിക്ക് പോസ് ചെയ്തത്. അതേസമയം സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ച ലൈസന്‍സുള്ള തോക്ക് വിജയിയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

23-year-old Delhi man dies of accidental gunshot while clicking selfies, New Delhi, News, Trending, Gun attack, Police, Friends, Allegation, Family, National

യുവാവ് നേരത്തെ ഇത്തരത്തില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ അപകട മരണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം വിജയിയുടേത് കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.

കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് സമാനമായ രീതിയില്‍ ഡെല്‍ഹിയിലെ സരിത നഗറില്‍ 23കാരനായ അധ്യാപകനും കൊല്ലപ്പെട്ടത്. സെല്‍ഫിയെടുക്കുന്നതിനിടെ ബന്ധുവായ പതിനേഴുകാരന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. പതിനേഴുകാരന്റെ പിതാവിന്റെ ലൈസന്‍സുള്ള തോക്കാണ് സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ 17കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Keywords: 23-year-old Delhi man dies of accidental gunshot while clicking selfies, New Delhi, News, Trending, Gun attack, Police, Friends, Allegation, Family, National.