Follow KVARTHA on Google news Follow Us!
ad

കുരങ്ങിണി കാട്ടുതീ ദുരന്തം: വനംവകുപ്പിനെ കുടുക്കി രക്ഷപെട്ടയാളുടെ മൊഴി; കാട്ടുതീയുള്ള വിവരം മറച്ചുവച്ചു, 200 രൂപ വീതം നല്‍കി അകത്തേക്ക് കടത്തിവിട്ടു

11 പേരുടെ മരണത്തിനിടയാക്കിയ കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ തമിഴ്‌നാട് വനംവകുപ്പിനെFire, News, Trending, hospital, Treatment, Trapped, National,
തേനി: (www.kvartha.com 13.03.2018) 11 പേരുടെ മരണത്തിനിടയാക്കിയ കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ തമിഴ്‌നാട് വനംവകുപ്പിനെ കുടുക്കി രക്ഷപെട്ടയാളുടെ മൊഴി. മൂന്നു ദിവസമായി കാട്ടുതീയുള്ള വിവരം മറച്ചുവച്ചാണ് തങ്ങളെ അധികൃതര്‍ വനത്തിനുള്ളിലേക്ക് കടത്തിവിട്ടതെന്നും വനം ഉദ്യോഗസ്ഥര്‍ക്ക് 200 രൂപ വീതം നല്‍കിയാണു വനത്തില്‍ പ്രവേശിച്ചതെന്നുമുള്ള സംഘാംഗം പ്രഭുവിന്റെ മൊഴിയാണ് ഉദ്യോഗസ്ഥരെ കുടുക്കിയിരിക്കുന്നത്. ഈറോഡിലെ ടൂര്‍ ഇന്ത്യ ഹോളിഡേയ്‌സിനൊപ്പമാണ് പ്രഭു എത്തിയത്. തേനി എസ്പിയാണ് മൊഴി എടുത്തത്.

അതേസമയം മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും വേണ്ട ജാഗ്രത പുലര്‍ത്താതെ സംഘത്തെ വനത്തില്‍ പ്രവേശിപ്പിച്ചതാണു ദുരന്തത്തിനു വഴിയൊരുക്കിയതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Korangini Forest Fire: Revelation by team member, Fire, News, Trending, Hospital, Treatment, Trapped, National

ഞായറാഴ്ച രാത്രിയാണു കുരങ്ങിണി വനമേഖലയില്‍ തീപിടിത്തമുണ്ടായത്. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ തീപടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തില്‍ കുടുങ്ങി ട്രക്കിംങ്ങിനെത്തിയ സംഘത്തിലെ പതിനൊന്നുപേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.

Keywords: Korangini Forest Fire: Revelation by team member, Fire, News, Trending, Hospital, Treatment, Trapped, National.