Follow KVARTHA on Google news Follow Us!
ad

വെണ്‍മണി ഗ്രാമപഞ്ചായത്തില്‍ മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ചുസെക്രട്ടറിമാര്‍, കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍

വെണ്‍മണി ഗ്രാമപഞ്ചായത്തില്‍ മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ചുസെക്രട്ടറിമാര്‍. 2015 നവംബറില്‍ നിലവിലെ ഭരണNews, Kerala, Congress, UDF, Local-News,
ചെങ്ങന്നൂര്‍:(www.kvartha.com 21/02/2018) വെണ്‍മണി ഗ്രാമപഞ്ചായത്തില്‍ മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ചുസെക്രട്ടറിമാര്‍. 2015 നവംബറില്‍ നിലവിലെ ഭരണ സമിതി അധികാരമേറ്റശേഷം ഇവിടെ നിന്നും അഞ്ച് പഞ്ചായത്ത് സെക്രട്ടറിമാരെയാണ് ഇളക്കി മാറ്റിയത്. കാര്യപ്രാപ്തി, ഭരണനൈപുണ്യം എന്നിവയുള്ളവര്‍ അധികാരമേറ്റെടുത്ത ശേഷം കാര്യങ്ങള്‍ പഠിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴേക്കും, ആ സെക്രട്ടറിയെ മാറ്റിയ ശേഷം തല്‍സ്ഥാനത്തേക്ക് പുതിയൊരാളെ നിയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

ഇതു പോലെ തന്നെ പ്ലാന്‍ ക്ലര്‍ക്ക് എല്‍ ഡി ക്ലര്‍ക്ക്, വി ഇ ഒ, മരാമത്ത് എന്‍ജിനീയര്‍, ഓവര്‍സിയര്‍ തുടങ്ങിയവരെ വ്യക്തമായകാരണങ്ങള്‍ ഒന്നും കൂടാതെ തന്നെ ഭരണ സ്വാധീനമുപയോഗിച്ച് മറ്റു പഞ്ചായത്തുകളിലേക്ക് മാറ്റിക്കൊണ്ടിക്കുന്ന രീതിയാണ് പതിവായി സ്വീകരിച്ചു വരുന്നത്. ഇതു മൂലം ഗ്രാമ പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നു. യു ഡി എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം ആണ് വെണ്‍മണിയിലുള്ളത്.

News, Kerala, Congress, UDF, Local-News, Chenganoor, Venmani Panchyath secretary changes 5 times for last three years


സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയില്‍പെട്ട സമീപമുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് അടിക്കടി ഉദ്യോഗസ്ഥരെ മാറ്റുന്നതിനു പിന്നിലെന്നു പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. പഞ്ചായത്ത് ഭരണത്തെ തരംതാഴ്ത്തിക്കെട്ടുന്നതിനും, മോശമായി ചിത്രീകരിക്കുന്നതിനും, പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടക്കുന്നില്ലെന്നും വരുത്തി തീര്‍ക്കുന്നതിനാണ് ഇത്തരം നയസമീപനങ്ങളിലൂടെ ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തി ഇത്തരം നടപടികളില്‍, ശക്തമായി പ്രതിഷേധിക്കുവാനും, ഇതിനെതിരെ സമര പരിപാടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചതായി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ശ്രീകുമാര്‍ കായിപ്രം, പഞ്ചായത്ത് പ്രസിഡന്റ് കെ. ലെ ജൂ കുമാര്‍, വൈസ് പ്രസിഡന്റ് മറിയാമ്മാ ചെറിയാന്‍, അംഗങ്ങളായ അജിതാ മോഹന്‍, അനില കുമാരി എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Congress, UDF, Local-News, Chenganoor, Venmani Panchyath secretary changes 5 times for last three years