Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടേയും അമേരിക്കയുടേയും ഭീഷണി ഫലിച്ചു; മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു

ഇന്ത്യയുടേയും അമേരിക്കയുടേയും ഭീഷണി ഫലിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ New Delhi, News, Terror Attack, Terrorists, Crime, Criminal Case, Pakistan, Mumbai Blasts, National,
ന്യൂഡല്‍ഹി: (www.kvartha.com 13.02.2018) ഇന്ത്യയുടേയും അമേരിക്കയുടേയും ഭീഷണി ഫലിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാ അത്തുദ്ദഅവ (ജെയുഡി) മേധാവിയുമായ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചു. ലഷ്‌കറെ തയിബ, ജമാ അത്തുദ്ദഅവ, ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ എന്നിവയുള്‍പ്പെടെ യുഎന്‍ രക്ഷാസമിതി നിരോധിത പട്ടികയില്‍പ്പെടുത്തിയ എല്ലാ വ്യക്തികളെയും സംഘടനകളെയും 1997 ലെ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് മംമ്‌നൂണ്‍ ഹുസൈന്‍ ഒപ്പുവച്ചു.

ഭീകരവിരുദ്ധ നിയമത്തിലെ ഒരു വകുപ്പ് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. യു.എന്‍.എസ്.സി. നിരോധിച്ചിട്ടുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഓഫീസ് പൂട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും അധികാരം നല്‍കുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇതോടെ സയിദിന്റേത് അടക്കമുള്ള സംഘടനകളുടെ ഓഫീസുകള്‍ ഉടന്‍ പൂട്ടും.

Under Global Pressure, Pakistan Declares 26/11 Mastermind Hafiz Saeed a Terrorist, New Delhi, News, Terror Attack, Terrorists, Crime, Criminal Case, Pakistan, Mumbai Blasts, National

സയീദിനെ 2008 മേയില്‍ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതാണ്. ഭീകരര്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് യുഎസും ഇന്ത്യയും ഉള്‍പ്പെടെ പലതവണ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഈ ആവശ്യം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കിയതുള്‍പ്പെടെയുള്ള നടപടികളിലേക്ക് യുഎസ് അടുത്തിടെ കടന്നതോടെയാണ് പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിത്തുടങ്ങിയത്.

യുഎസ് ഒരുകോടി ഡോളര്‍ തലയ്ക്കു വിലയിട്ടിരിക്കുന്ന സയീദ് പാകിസ്ഥാനില്‍ ജനുവരി മുതല്‍ വീട്ടുതടങ്കലിലായിരുന്നു. എന്നാല്‍ കേസുകള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്ന ന്യായം പറഞ്ഞു കഴിഞ്ഞമാസം 24ന് ഇയാളെ സ്വതന്ത്രനാക്കി. 166 പേര്‍ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ ആക്രമണത്തിന്റെ വാര്‍ഷികദിനത്തിനു തൊട്ടുമുന്‍പാണു മോചിപ്പിച്ചത്. സയീദിനെതിരെ മതിയായ തെളിവുകളില്ലെന്ന മുടന്തന്‍ ന്യായവും പാക് കോടതി ഉന്നയിച്ചു. ഇയാളുടെ പങ്കു തെളിയിക്കുന്ന ഒട്ടേറെ രേഖകള്‍ ഇന്ത്യ പാകിസ്ഥാനു കൈമാറിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Under Global Pressure, Pakistan Declares 26/11 Mastermind Hafiz Saeed a Terrorist, New Delhi, News, Terror Attack, Terrorists, Crime, Criminal Case, Pakistan, Mumbai Blasts, National.