» » » » വാലന്റൈന്‍ ദിനത്തില്‍ ദമ്പതികളെ ശല്യം ചെയ്ത ബജ് റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: (www.kvartha.com 14.02.2018) വാലന്റൈന്‍ ദിനത്തിന്റെ ലഹരിയിലാണ് ലോകം. എന്നാല്‍ ഇന്ത്യയില്‍ ചില വലതുപക്ഷ സംഘടനകള്‍ വാലന്റൈന്‍ ദിനാഘോഷം പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്ന കമിതാക്കള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

അഹമ്മദാബാദില്‍ സബര്‍മതി പുഴയോരത്തെത്തിയ ദമ്പതികളെ ബജ് റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശല്യം ചെയ്തു. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി പവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

To mark Valentine's Day, activists harass couples on Ahmedabad's Sabarmati Waterfront

ചില മുന്നറിയിപ്പ് ബോര്‍ഡുകളും കൈയില്‍ വടിയുമേന്തി രാവിലെ തന്നെ ബജ് റംഗ് ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. വിവാഹം കഴിഞ്ഞ ദമ്പതികളെ പോലും വെറുതെ വിടാതെയാണ് ബജ് റംഗ് ദളിന്റെ പ്രവര്‍ത്തനങ്ങള്‍.

കൈയില്‍ വടിയുമേന്തി നദീതടത്തിലേയ്ക്ക് ഓടുന്ന ബജ് റംഗ് ദള്‍ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു.

വാലന്റൈന്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികളോട് കോളേജില്‍ വരേണ്ടെന്ന് നോട്ടീസിറക്കി ലഖ്നൗ യൂണിവേഴ്സിറ്റിയും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Predictably, the coming of Valentine's Day has seen extremist and fundamentalist outfits from across the country act up in their own local areas of influence. For instance, some of these activists met club owners in Hyderabad and 'presented a memorandum' asking them not to organise any special events to mark Valentine's Day.

Keywords: Valentine's Day, Valentines Day, Bajrang Dal, Ahmedabad, Sabarmati Waterfront, Sabarmati, Valentine's Day harassment, Valentine's Day protest, Valentine's Day violence, V Day

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal