» » » » » » » » » » » » » » ആലപ്പുഴയില്‍ ആര്‍ എസ് എസ് - ഡി വൈ എഫ് ഐ സംഘര്‍ഷം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ : (www.kvartha.com 13.02.2018) ആലപ്പുഴ വള്ളികുന്നത്ത് ആര്‍ എസ് എസ് - ഡി വൈ എഫ് ഐ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ജസീല്‍, ഷെമീല്‍, ഷാജഹാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 Three DYFI men injured in clashes between DYFI and RSS workers in Vallikkavu, Alappuzha, News, Local-News, Injured, hospital, Treatment, Crime, Criminal Case, Police, Politics, Medical College, Kerala.

കഴിഞ്ഞ മൂന്നു നാലു ദിവസമായി പ്രദേശത്ത് ആര്‍ എസ് എസ് - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. രാത്രി വൈകിയും പ്രവര്‍ത്തകര്‍ സംഘടിച്ച് വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. സംഭവ സ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.


Keywords: Three DYFI men injured in clashes between DYFI and RSS workers in Vallikkavu, Alappuzha, News, Local-News, Injured, hospital, Treatment, Crime, Criminal Case, Police, Politics, Medical College, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal