Follow KVARTHA on Google news Follow Us!
ad

ശ്രീധരന്‍ പിള്ള വീണ്ടും ചെങ്ങന്നൂരിലേക്ക്; മത്സരം പൊടിപാറും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്‍ Thiruvananthapuram, News, Politics, BJP, Election, BDJS, NSS, Kerala,
തിരുവനന്തപുരം: (www.kvartha.com 13.02.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വന്‍ മുന്നേറ്റം നടത്താന്‍ ബിജെപിയെ സഹായിച്ച പി എസ് ശ്രീധരന്‍ പിള്ള ഇത്തവണ മത്സരിക്കുന്നില്ല എന്നായിരുന്നു ഇതുവരെയുള്ള സൂചന. അദ്ദേഹംതന്നെ ചില അഭിമുഖങ്ങളില്‍ അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Sreedharan Pillai will contest at Chengannur again, Thiruvananthapuram, News, Politics, BJP, Election, BDJS, NSS, Kerala.

തന്നേക്കാള്‍ പ്രഗത്ഭരും നേതൃപാടവമുള്ളവരും പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് കാരണമായി പറഞ്ഞത്. പക്ഷേ, സംഘടനാപരമായി ബിജെപിയുടെ നിലവിലെ സ്ഥിതി വളരെ മോശമാണ് എന്നത് ശ്രീധരന്‍ പിള്ളയുടെ പിന്മാറ്റത്തിനു കാരണമായിട്ടുണ്ട് എന്നും പ്രചരിച്ചു. ശ്രീധരന്‍ പിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42,682 വോട്ടുകളാണ് പിടിച്ചത്. അദ്ദേഹത്തെ തന്നെ മത്സരിപ്പിച്ച് മേല്‍ക്കൈ നിലനിര്‍ത്താനാണ് ശ്രമം.

Sreedharan Pillai will contest at Chengannur again, Thiruvananthapuram, News, Politics, BJP, Election, BDJS, NSS, Kerala.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി എം ടി രമേശ് എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടെങ്കിലും ശ്രീധരന്‍ പിള്ള തന്നെ മത്സരിക്കണം എന്നാണ് ഇപ്പോഴത്തെ ധാരണ. അതിനോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചുകഴിഞ്ഞത്രേ.

ബിഡിജെഎസുമായും എന്‍എസ്എസുമായുള്ള അടുപ്പം, ചെങ്ങന്നൂര്‍ സ്വദേശി എന്നതൊക്കെ ശ്രീധരന്‍ പിള്ളയ്ക്ക് അനുകൂല ഘടകങ്ങളാണ്. ശ്രീധരന്‍ പിള്ളയാണ് മത്സരിക്കുന്നതെങ്കില്‍ ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയില്ല. എന്‍ഡിഎ ഘടക കക്ഷിയായ പി സി തോമസ് വിഭാഗം കേരള കോണ്‍ഗ്രസും ഇടയ്ക്ക് ചെങ്ങന്നൂര്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ശ്രീധരന്‍ പിള്ള വിജയസാധ്യതയ്ക്ക് അടുത്തെത്തിയ സ്ഥാനാര്‍ത്ഥിയാണ് എന്നത് അത്തരം തര്‍ക്കങ്ങള്‍ ഒതുക്കാനും ഗുണകരമാകും.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളുടെ മാത്രം കണക്കെടുത്താല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി എത്തിയ ഉയരമാണ് ഇപ്പോള്‍ അവരുടെ പ്രശ്‌നം. അവിടെ നിന്നു താഴേയ്ക്കു പോകാന്‍ പറ്റില്ല. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. 2006ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മാന്നാര്‍ സതീഷിന് കിട്ടിയത് 3,299 വോട്ടുകളായിരുന്നു. 2011ല്‍ ബി രാധാകൃഷ്ണ മേനോന്‍ 6062 ആയി അത് ഉയര്‍ത്തി.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി എസ് ശ്രീധരന്‍ പിള്ള വിജയിച്ചേക്കുമെന്നും രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്നും പ്രതീക്ഷിക്കുന്ന നിലയിലായിരുന്നു മണ്ഡലത്തിലെ ബിജെപി സാന്നിധ്യം. തോറ്റെങ്കിലും മൂന്നാം സ്ഥാനത്തായെങ്കിലും രണ്ടാമത് എത്തിയ പി സി വിഷ്ണുനാഥിന് ലഭിച്ച 44,897 വോട്ടുകളുമായുള്ള വ്യത്യാസം 2,215 മാത്രമായിരുന്നു. അവിടെ നിന്നു മുന്നോട്ടു പോകാനാണ് ശ്രീധരന്‍ പിള്ളയെത്തന്നെ വീണ്ടും ബിജെപി ആശ്രയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sreedharan Pillai will contest at Chengannur again, Thiruvananthapuram, News, Politics, BJP, Election, BDJS, NSS, Kerala.