Follow KVARTHA on Google news Follow Us!
ad

ടീമില്‍ ഇടം ലഭിച്ചില്ല; മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു

ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തുKarachi, News, Cricket, Sports, Suicide, Allegation, World,
കറാച്ചി: (www.kvartha.com 21.02.2018) ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബ് ആണ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് സരിയാബ് ആത്മഹത്യ ചെയ്തത്. തൊണ്ണൂറ് കാലഘട്ടത്തില്‍ പാക് ജേഴ്‌സി അണിഞ്ഞ അമീര്‍ ഹാനീഫിന്റെ മൂത്ത മകനായിരുന്ന മുഹമ്മദ് സരിയാബ്.

തന്റെ മകനെ ടീം കോച്ചും ഭാരവാഹികളും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു. അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി സരിയാബിന് കഴിഞ്ഞത് ടീം സെലക്ഷന്‍ ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് താരം ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചെന്ന് സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Son of former Pakistani cricketer commits suicide , Karachi, News, Cricket, Sports, Suicide, Allegation, World

ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പരിക്കേറ്റ താരത്തോട് കളിയില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പരിക്ക് അത്ര കാര്യമല്ലാത്തതിനാല്‍ സരിയാബ് മാറി നില്‍ക്കാന്‍ തയ്യാറായില്ല. കളിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസിന് മുകളിലായെന്ന കാരണം ചൂണ്ടിക്കാട്ടി സരിയാബിനെ കളിക്കാന്‍ കോച്ചും ടീം ഭാരവാഹികള്‍ അനുവദിച്ചിരുന്നില്ല.

Keywords: Son of former Pakistani cricketer commits suicide , Karachi, News, Cricket, Sports, Suicide, Allegation, World.